
ചെപ്പോക്കിൽ ആരാധകരെ നിരാശരാക്കി മഹേന്ദ്ര സിങ് ധോണി. ക്യാപ്റ്റനായി തിരിച്ചെത്തിയ മത്സരത്തിൽ ടീമിനായി ഒന്നും നേടികൊടുക്കാതെയാണ് മടക്കം. ജഡേജയ്ക്കും അശ്വിനും ദീപക് ഹൂഡയ്ക്കും ശേഷം ഒമ്പതാമനായി ഇറങ്ങിയ ധോണി നാല് പന്തുകൾ നേരിട്ട് ഒരു റൺസ് മാത്രം നേടിയാണ് മടങ്ങിയത്. സുനിൽ നരെയ്ൻ ആണ് വിക്കറ്റ് നേടിയത്.
മത്സരത്തിൽ കൊൽക്കത്തയുടെ സ്പിൻ ആക്രമണത്തിൽ തകർന്നടിഞ്ഞ ചെന്നൈ സൂപ്പർ കിങ്‌സ് 16 ഓവറിൽ 76 റൺസാണ് നേടിയത്. 21 പന്തിൽ 29 റൺസ് നേടിയ വിജയ് ശങ്കർ ആണ് ടോപ് സ്‌കോറർ. സുനിൽ നരെയ്ൻ മൂന്ന് വിക്കറ്റും ഹർഷിത് റാണയും വരുൺ ചക്രവർത്തിയും രണ്ട് വിക്കറ്റ് വീതവും നേടി.
നേരത്തെ ടോസ് നേടിയ കൊല്‍ക്കത്ത നായകൻ അജിങ്ക്യ രഹാനെ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നാല് തുടര്‍ തോല്‍വികളുമായി എത്തുന്ന ചെന്നൈക്ക് മത്സരത്തില്‍ വിജയം അനിവാര്യമാണ്. അഞ്ചുമത്സരങ്ങളിൽ നിന്ന് രണ്ട് ജയമുള്ള കൊൽക്കത്ത മൂന്നാം ജയമാണ് ലക്ഷ്യമിടുന്നത്.
Content Highlights:ms dhoni poor form csk vs kkr