
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ പരാജയപ്പെട്ട റോയൽ ചലഞ്ചേഴ്സിന് സ്വന്തമായത് നാണക്കേടിന്റെ റെക്കോർഡ്. ഒരേ സ്റ്റേഡിയത്തിൽ കൂടുതൽ മത്സരങ്ങൾ പരാജയപ്പെടുന്ന ടീമെന്ന റെക്കോർഡാണ് ചിന്നസ്വാമിയിൽ ആർസിബിക്ക് സ്വന്തമായത്. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമിയിൽ ഇതുവരെ 45 മത്സരങ്ങളാണ് ആർസിബി ഇതുവരെ പരാജയപ്പെട്ടത്.
ഒരേ സ്റ്റേഡിയത്തിൽ കൂടുതൽ തോൽവി വഴങ്ങിയ ടീമുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനം ഡൽഹി ക്യാപിറ്റൽസിനാണ്. അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ 44 മത്സരങ്ങളിൽ ഡൽഹി ക്യാപിറ്റൽസ് പരാജയപ്പെട്ടു. ഒരേ സ്റ്റേഡിയത്തിൽ കൂടുതൽ പരാജയം ഏറ്റുവാങ്ങിയ മൂന്നാമത്തെ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ്. സ്വന്തം സ്റ്റേഡിയമായി ഈഡൻ ഗാർഡൻസിൽ കൊൽക്കത്ത 38 മത്സരങ്ങളിൽ പരാജയപ്പെട്ടു.
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ആറ് വിക്കറ്റിന്റെ പരാജയമാണ് റോയൽ ചലഞ്ചേഴ്സ് നേരിട്ടത്. ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 17.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി ക്യാപിറ്റൽസ് ലക്ഷ്യത്തിലെത്തി.
Content Highlights: This is RCB's 45th loss at Chinnaswamy, the most by a team at a venue