LSG ക്കെതിരെ GT ക്ക് മിന്നും തുടക്കം; ഗില്ലിനും സുദർശനും അർധ സെഞ്ച്വറി; സുദർശൻ സീസൺ റൺവേട്ടയിൽ മുന്നിൽ

ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് മിന്നും തുടക്കം

dot image

ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് മിന്നും തുടക്കം . ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 12 ഓവറിൽ 120 റൺസ് കടന്നു. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും സായ് സുദർശനും അർധ സെഞ്ച്വറി നേടി . മത്സത്തിൽ സീസണിലെ റൺവേട്ടയിൽ ഒന്നാം സ്ഥാനത്തേക്ക് സായ് സുദർശൻ കുതിച്ചു.

മത്സരം തുടങ്ങും മുമ്പേ 273 റൺസുമായി രണ്ടാം സ്ഥാനത്തായിരുന്നു സായ് സുദർശൻ. 288 റൺസുമായി ലഖ്‌നൗ സൂപ്പർ ജയന്റ്സിന്റെ നിക്കോളാസ് പൂരനായിരുന്നു ഒന്നാം സ്ഥാനത്ത്. മത്സരത്തിൽ 15 റൺസ് ചേർത്തതോട് കൂടി സായ് സുദർശൻ പൂരനെ മറികടന്നു.

സീസണിൽ അഞ്ചാം ജയമാണ് ഗുജറാത്ത് ലക്ഷ്യമിടുന്നത്. നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഗുജറാത്ത്. ആദ്യ മത്സരം മാത്രമാണ് തോറ്റത്. മറുവശത്ത് തുടർച്ചയായ മൂന്നാം ജയമാണ് ലഖ്‌നൗ ലക്ഷ്യമിടുന്നത്. നിലവിൽ അഞ്ചുമത്സരങ്ങളിൽ നിന്ന് രണ്ട് ജയവും മൂന്ന് തോൽവിയുമായി ആറാം സ്ഥാനത്താണ് ലഖ്‌നൗ.

Content Highlights: gill and sai sudharsan;gujarat titans vs lucknow super giants

dot image
To advertise here,contact us
dot image