സീസൺ റൺ വേട്ടയിൽ മൂന്നാമൻ; പരിക്കുമില്ല; എന്നിട്ടും LSG ക്ക് വേണ്ടി മാർഷ് കളിക്കാത്തതിന് പിന്നിൽ

ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ബാറ്റിങ്ങ് ലൈനപ്പ് വന്നപ്പോൾ താരത്തിന്റെ പേരില്ലായിരുന്നു

dot image

സീസണിലെ അഞ്ച് മത്സരം, 53 ശരാശരിയിൽ 180 സ്ട്രൈക്ക് റേറ്റിൽ 265 റണ്‍സാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനായി ഓസീസ് ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് നേടിയത്. സീസൺ റൺവേട്ടയിൽ മൂന്നാമൻ കൂടിയാണ്.

എന്നാൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ബാറ്റിങ്ങ് ലൈനപ്പ് വന്നപ്പോൾ താരത്തിന്റെ പേരില്ലായിരുന്നു. ഇതിന് മുമ്പുള്ള മണിക്കൂറുകളിൽ താരത്തിന് പരിക്കുള്ളതായി റിപ്പോർട്ടുകൾ വരാത്തത് കൊണ്ട് തന്നെ എന്ത് കൊണ്ടാണ് താരം കളിക്കാത്തതെന്നത് ആരാധകർക്ക് മുമ്പിൽ ആകാംക്ഷയുള്ള ചോദ്യമായി.

എന്നാൽ ഇന്നിങ്സിന് ശേഷമുള്ള ഇടവേളയിൽ എല്‍എസ്‌ജി ക്യാപ്റ്റന്‍ റിഷഭ് പന്ത് ഇതിന് പിന്നിലെ കാരണം വെളിപ്പെടുത്തി. മകള്‍ക്ക് സുഖമില്ലാത്തതിനാലാണ് മിച്ചല്‍ മാര്‍ഷ് കളിക്കാനെത്താത്തത് എന്നാണ് പന്ത് പറഞ്ഞത്. മിച്ചല്‍ മാര്‍ഷിന് പകരം ലക്നൗവിന്‍റെ പ്ലേയിംഗ് ഇലവനില്‍ ഹിമ്മത് സിംഗാണ് ഇന്ന് ഇടംപിടിച്ചത്.

അതേ സമയം മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 20 ഓവറിൽ ആറുവിക്കറ്റിന് 181 റൺസ് നേടി. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും സായ് സുദർശനും അർധ സെഞ്ച്വറി നേടി . മത്സത്തിൽ സീസണിലെ റൺവേട്ടയിൽ ഒന്നാം സ്ഥാനത്തേക്ക് സായ് സുദർശൻ കുതിച്ചു. ശാർദൂൽ താക്കൂറും രവി ബിഷ്‌ണോയിയും ലഖ്‌നൗവിന് വേണ്ടി രണ്ട് വിക്കറ്റ് വീതം നേടി.

Content Highlights:Mitchell Marsh Not Playing For LSG In Their Match vs Gujarat Titans. Reason

dot image
To advertise here,contact us
dot image