
പഞ്ചാബ് കിങ്സിനെതിരെ സെഞ്ച്വറി വെടിക്കെട്ടുമായി അഭിഷേക് ശർമ. താരം 44 പന്തിൽ ഏഴ്‌സിക്സറും 11 ഫോറും അടക്കം 108 റൺസുമായി ക്രീസിലുണ്ട്. സൺറൈസേഴ്സ് ഹൈദരാബാദിൻറെ മറ്റൊരു ഓപണർ ട്രാവിസ് ഹെഡ് 37 പന്തിൽ 66 റൺസുമായി തകർപ്പൻ വെടിക്കെട്ട് നടത്തി. നിലവിൽ 14 ഓവർ പിന്നിടുമ്പോൾ 186 റൺസിന് ഒന്ന് എന്ന നിലയിലാണ് ഹൈദരാബാദ്.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പഞ്ചാബ് 20 ഓവറിൽ 245 റൺസാണ് നേടിയത്. ശ്രേയസ് അയ്യർ 36 പന്തിൽ ആറുവീതം സിക്‌സും ഫോറും അടക്കം 82 റൺസ് നേടി. കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ പ്രിയാൻഷ് ആര്യ 13 പന്തിൽ 36 റൺസുമായി തിളങ്ങി. പ്രഭ്സിമ്രാൻ 42 റൺസ് നേടിയും നേഹൽ വദ്ഹേര 27 റൺസ് നേടിയും സ്റ്റോയിൻസ് 34 റൺസ് നേടിയും ടോട്ടലിലേക്ക് മികച്ച സംഭാവന നൽകി.
ഹൈദരാബാദിന് വേണ്ടി ഹർഷൽ പട്ടേൽ നാലുവിക്കറ്റ് നേടി. നേരത്തെ ടോസ് നേടിയ പഞ്ചാബ് ബാറ്റിങ് തിരഞ്ഞെടുക്കുയായിരുന്നു. ആദ്യ മത്സരം ജയിച്ച് ബാക്കി നാലുമത്സരങ്ങളും തോറ്റ ഹൈദരാബാദ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. നാല് മത്സരങ്ങളിൽ മൂന്ന് ജയമുള്ള പഞ്ചാബ് ആറാം സ്ഥാനത്താണ്.
Content Highlights: punjab kings vs sunrisers hyderabad; abhishek sharma