ആദ്യ ഇന്നിങ്സിൽ സായ് റൺവേട്ടയിൽ ഒന്നാമത്; രണ്ടാം ഇന്നിങ്സിൽ ഓറഞ്ച് ക്യാപ് തിരിച്ചുവാങ്ങി പൂരൻ

ഗുജറാത്ത് ടൈറ്റൻസ് ലഖ്‌നൗ സൂപ്പർ ജയൻറ്സ് പോരാട്ടം സീസണിലെ റൺവേട്ടയിൽ മുന്നിലുള്ള രണ്ട് താരങ്ങൾ തമ്മിലുള്ള പോരാട്ടം കൂടിയായിരുന്നു.

dot image

ഗുജറാത്ത് ടൈറ്റൻസ് ലഖ്‌നൗ സൂപ്പർ ജയൻറ്സ് പോരാട്ടം സീസണിലെ റൺവേട്ടയിൽ മുന്നിലുള്ള രണ്ട് താരങ്ങൾ തമ്മിലുള്ള പോരാട്ടം കൂടിയായിരുന്നു. മത്സരം തുടങ്ങുമ്പോൾ ലഖ്‌നൗ സൂപ്പർ ജയന്റ്സിന്റെ നിക്കോളാസ് പൂരനായിരുന്നു ഒന്നമത്. അഞ്ചുമത്സരങ്ങളിൽ നിന്ന് 288 റൺസായിരുന്നു പൂരന്റെ സമ്പാദ്യം. 273 റൺസുമായി രണ്ടാം സ്ഥാനത്തായിരുന്നു സായ് സുദർശൻ.

എന്നാൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് വേണ്ടി അർധ സെഞ്ച്വറി നേടിയതോടെ സായ് സുദർശൻ ഒന്നാമതെത്തി. മത്സരത്തിൽ 56 റൺസാണ് സായ് നേടിയത്. ഇതോടെ സായ് യുടെ നേട്ടം ആറുമത്സരങ്ങളിൽ നിന്ന് 329 റൺസായി. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ സൂപ്പർ ജയന്റ്സിന് വേണ്ടി പൂരം വെടിക്കെട്ട് നടത്തിയതോടെ സായ് യെ മറികടന്നു.

അതേ സമയം മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 20 ഓവറിൽ ആറുവിക്കറ്റിന് 181 റൺസ് നേടി. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും സായ് സുദർശനും അർധ സെഞ്ച്വറി നേടി . ശാർദൂൽ താക്കൂറും രവി ബിഷ്‌ണോയിയും ലഖ്‌നൗവിന് വേണ്ടി രണ്ട് വിക്കറ്റ് വീതം നേടി. മറുപടി ബാറ്റിങ്ങിൽ നിലവിൽ 13 ഓവർ പിന്നിടുമ്പോൾ 138 റൺസിന് ഒന്ന് എന്ന നിലയിലാണ്. പൂരൻ 51 റൺസുമായി ക്രീസിലുണ്ട്.

Content Highlights: Sai sudarshan tops the list of runs in the first innings; nicholas pooran reclaims the orange cap in the second innings

dot image
To advertise here,contact us
dot image