തോൽവികളുടെ തുടർക്കഥയൊക്കെ ശരി തന്നെ; ചെന്നൈയ്ക്കും മുംബൈയ്ക്കും പ്ലേ ഓഫിലെത്താൻ ഇനിയും സാധ്യതയുണ്ട്!

ഐപിഎൽ ചരിത്രത്തിൽ അഞ്ചുവീതം കിരീടങ്ങൾ നേടിയ ടീമാണ് മുംബൈയും ചെന്നൈയും

dot image

കളി​ച്ച ആ​റ് മ​ത്സ​ര​ത്തി​ൽ അ​ഞ്ചെ​ണ്ണ​വും തോ​റ്റ ടീമാണ് ചെന്നൈ സൂപ്പർ കിങ്‌സ്. അതുപോലെ കളിച്ച അഞ്ചുമത്സരത്തിൽ നാലിലും തോറ്റ ടീമാണ് മുംബൈ. ഇവർ യഥാക്രമം പോയിന്റ് ടേബിളിൽ പത്തും ഒമ്പതും സ്ഥാനത്താണ്. ഇതോടെ ഇരുടീമുകളും പുറത്താകലിന്റെ വക്കിലാണ്. തോറ്റതെല്ലാം വലിയ തോൽവികളായതിനാൽ റൺറേറ്റും ഇരുടീമുകൾക്കും വളരെ കുറവാണ്.

എന്നാൽ ഇരുടീമുകൾക്കും പ്ലേ ​ഓ​ഫി​ൽ ക​ളി​ക്കാ​ൻ ഇ​നി​യും അ​വ​സ​ര​മു​ണ്ട്. സാ​ധാ​ര​ണ ഗ​തി​യി​ൽ 16 പോ​യ​ന്‍റു​ള്ള ടീ​മു​ക​ളാ​ണ് പ്ലേ ​ഓ​ഫി​ൽ ക​ട​ക്കു​ക. എ​ന്നാ​ൽ, ക​ഴി​ഞ്ഞ ത​വ​ണ 14 പോ​യ​ന്‍റു​മാ​യി റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു പ്ലേ ​ഓ​ഫ് പ്ര​വേ​ശ​നം ന​ട​ത്തി​യി​രു​ന്നു. സി എസ് കെയ്ക്ക് ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിക്കുകയാണെങ്കിൽ 18 പോയിന്റും മുംബൈയ്ക്ക് 20 പോയിന്റും നേടാം.

എന്നാൽ ഇതെല്ലം നടക്കണമെങ്കിൽ ഗംഭീര തിരിച്ചുവരവ് ഇരുടീമുകളും നടത്തേണ്ടിവരും. ഐപിഎൽ ചരിത്രത്തിൽ അഞ്ചുവീതം കിരീടങ്ങൾ നേടിയ ടീമാണ് മുംബൈയും ചെന്നൈയും എന്നതാണ് മറ്റൊരു വസ്തുത.

content Highlights: Chennai super kings and Mumbai indians still have a chance to reach the playoffs!

dot image
To advertise here,contact us
dot image