IPL ചരിത്രത്തിലെ 'വിലയേറിയ' സ്പെൽ; നാണക്കേടിന്റെ റെക്കോർഡിട്ട് ഷമി; ആർച്ചറിന് ഒരു റൺസ് മാത്രം അകലെ

ഐപിഎൽ ചരിത്രത്തിൽ നാണക്കേടിന്റെ റെക്കോർഡിട്ട് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി

dot image

ഐപിഎൽ ചരിത്രത്തിൽ നാണക്കേടിന്റെ റെക്കോർഡിട്ട് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. ഇന്നലെ പഞ്ചാബ് കിങ്സിനെതിരെയുള്ള മത്സരത്തിൽ നാല് ഓവറിൽ 75 റൺസ് വഴങ്ങിയ താരം ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ രണ്ടാമത്തെ ഓവർ എറിഞ്ഞു. ഈ സീസൺ തുടക്കത്തിൽ രാജസ്ഥാൻ റോയൽസിന്റെ ജോഫ്ര ആർച്ചർ സ്ഥാപിച്ച 76 റൺസ് വഴങ്ങിയ റെക്കോർഡിന് ഒരു റൺസ് മാത്രം അകലെയാണ് ഷമി. ഇതിൽ മാർക്കസ് സ്റ്റോയിനിസ് നേടിയ 27 റൺസും ഉൾപ്പെടുന്നു. 20-ാം ഓവറിൽ ഷമിയെ തുടർച്ചയായ നാലുസിക്സറുകൾക്ക് പറത്തിയാണ് സ്റ്റോയിനിസ് 27 റൺസ് തികച്ചത്.

അതേ സമയം ശ്രേയസ് അയ്യരുടെ നേതൃത്വത്തിലുള്ള പഞ്ചാബ് കിങ്സിന്റെ വെടിക്കെട്ടിന് സൺറൈസേഴ്സ് ഹൈദരാബാദ് അതേ നാണയത്തിൽ മറുപടി പറഞ്ഞപ്പോൾ എട്ടുവിക്കറ്റിന് അവർ ജയിച്ചു. പഞ്ചാബ് സൂപ്പർ കിങ്‌സ് ഉയർത്തിയ 245 റൺസ് വിജയ ലക്ഷ്യം ഒമ്പത് പന്തുകൾ ബാക്കിനിൽക്കെ മറികടന്നു. അഭിഷേക് 55 പന്തിൽ 14 ഫോറും 10 സിക്‌സും അടക്കം 141 റൺസ് നേടി. ഹൈദരാബാദിൻറെ മറ്റൊരു ഓപണർ ട്രാവിസ് ഹെഡ് 37 പന്തിൽ 66 റൺസുമായി തകർപ്പൻ വെടിക്കെട്ട് നടത്തി.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പഞ്ചാബ് 20 ഓവറിൽ 245 റൺസാണ് നേടിയത്. ശ്രേയസ് അയ്യർ 36 പന്തിൽ ആറുവീതം സിക്‌സും ഫോറും അടക്കം 82 റൺസ് നേടി. കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ പ്രിയാൻഷ് ആര്യ 13 പന്തിൽ 36 റൺസുമായി തിളങ്ങി. പ്രഭ്സിമ്രാൻ 42 റൺസ് നേടിയും നേഹൽ വദ്ഹേര 27 റൺസ് നേടിയും സ്റ്റോയിൻസ് 34 റൺസ് നേടിയും ടോട്ടലിലേക്ക് മികച്ച സംഭാവന നൽകി. ഹൈദരാബാദിന് വേണ്ടി ഹർഷൽ പട്ടേൽ നാലുവിക്കറ്റ് നേടി.

Content Highlights: punjab kings vs sunrisers hyderabad; Shami bowls second-most expensive IPL spell in history

dot image
To advertise here,contact us
dot image