തലയിരിക്കുമ്പോൾ വാലാടണോ?; തന്നോട് ചോദിക്കാതെ DRS വിളിച്ച മാക്സ്‌വെല്ലിനോട് ചൂടായി അയ്യർ; വീഡിയോ

സൺറൈസേഴ്സിന്റെ ബാറ്റിങ് ഇന്നിങ്സിലെ അഞ്ചാം ഓവറിലാണ് സംഭവം

dot image

സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെ തന്നോട് ചോദിക്കാതെ അംപയറിനോട് ഡിആർആസ് ആവശ്യപ്പെട്ട സഹതാരങ്ങളോട് രോഷം പ്രകടിപ്പിച്ച് പഞ്ചാബ് കിങ്സ് നായകൻ ശ്രേയസ് അയ്യർ. സൺറൈസേഴ്സിന്റെ ബാറ്റിങ് ഇന്നിങ്സിലെ അഞ്ചാം ഓവറിലാണ് സംഭവം.

ഗ്ലെൻ മാക്സ്‌വെൽ ആണ് പന്തെറിഞ്ഞത്. അംപയർ വൈഡ് വിളിച്ച ഒരു പന്ത് ട്രാവിസ് ഹെഡിന്റെ ബാറ്റിൽത്തട്ടിയ ശേഷമാണ് വിക്കറ്റ് കീപ്പറിന്റെ കൈകളിലെത്തിയത് എന്ന ധാരണയിൽ ബോളറായ മാക്സ്‌വെലും വിക്കറ്റ് കീപ്പർ പ്രഭ്സിമ്രാൻ സിങ്ങും ഡിആർഎസ് ആവശ്യപ്പെട്ടു. എന്നാൽ അയ്യർ ഇതിൽ അതൃപ്തി പരസ്യമാക്കി. പിന്നീട് റീപ്ലേ പരിശോധിച്ചപ്പോൾ പന്ത് ബാറ്റിൽത്തട്ടിയില്ലെന്ന് വ്യക്തമാവുകയും ചെയ്തു. ഇതോടെ പഞ്ചാബിന് ഒരു റിവ്യൂ നഷ്ടമായി.

അതേസമയം അയ്യർ അതൃപ്തി പ്രകടിപ്പിച്ചത് അംപയറോടാണെന്നും ചിലർ പറയുന്നുണ്ട്. ക്യാപ്റ്റൻ ആവശ്യപ്പെട്ടാൽ മാത്രമേ ഡിആർഎസ് എടുക്കാനാകൂ എന്ന നിയമം നിലനിൽക്കെ മാക്സ്‌വെലിന്റെ നിർദ്ദേശപ്രകാരം ഡിആർഎസ് എടുക്കാൻ തയാറായ അംപയറോടാണ് അയ്യർ അതൃപ്തി പ്രകടപ്പിച്ചത് എന്നാണ് ചിലരുടെ കണ്ടെത്തൽ.

മത്സരത്തിൽ സെഞ്ച്വറി വെടിക്കെട്ടുമായി അഭിഷേക് ശർമ നിറഞ്ഞാടിയപ്പോൾ എട്ടുവിക്കറ്റിനാണ് ഹൈദരാബാദ് ജയം നേടിയത്. പഞ്ചാബ് സൂപ്പർ കിങ്‌സ് ഉയർത്തിയ 245 റൺസ് വിജയ ലക്ഷ്യം ഒമ്പത് പന്തുകൾ ബാക്കിനിൽക്കെ മറികടന്നു. അഭിഷേക് 55 പന്തിൽ 14 ഫോറും 10 സിക്‌സും അടക്കം 141 റൺസ് നേടി. ഹൈദരാബാദിൻറെ മറ്റൊരു ഓപണർ ട്രാവിസ് ഹെഡ് 37 പന്തിൽ 66 റൺസുമായി തകർപ്പൻ വെടിക്കെട്ട് നടത്തി.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പഞ്ചാബ് 20 ഓവറിൽ 245 റൺസാണ് നേടിയത്. ശ്രേയസ് അയ്യർ 36 പന്തിൽ ആറുവീതം സിക്‌സും ഫോറും അടക്കം 82 റൺസ് നേടി. കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ പ്രിയാൻഷ് ആര്യ 13 പന്തിൽ 36 റൺസുമായി തിളങ്ങി. പ്രഭ്സിമ്രാൻ 42 റൺസ് നേടിയും നേഹൽ വദ്ഹേര 27 റൺസ് നേടിയും സ്റ്റോയിൻസ് 34 റൺസ് നേടിയും ടോട്ടലിലേക്ക് മികച്ച സംഭാവന നൽകി.

Content Highlights: Shreyas Iyer gets heat on maxell and umpire

dot image
To advertise here,contact us
dot image