മത്സരം എവിടെയാണ് പോയതെന്ന് ചോദ്യം? മുംബൈയിലേക്കാണ് പോയതെന്ന് അക്സർ പട്ടേൽ

ഡൽഹിയുടെ ഫീൽഡിങ്ങിനെക്കുറിച്ചും അക്സർ പ്രതികരിച്ചു

dot image

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ തോൽവിയിൽ പ്രതികരണവുമായി ഡൽഹി ക്യാപിറ്റൽസ് നായകൻ അക്സർ പട്ടേൽ. മത്സരശേഷമുള്ള അഭിമുഖത്തിൽ കമന്റേറ്റർ മുരളി കാർത്തിക് ഡൽഹിക്ക് മത്സരം എവിടെയാണ് നഷ്ടമായതെന്നാണ് അക്സറിനോട് ചോദിച്ചത്. മത്സരം മുംബൈയിലേക്ക് പോയെന്നായിരുന്നു ചിരിച്ചുകൊണ്ട് അക്സർ നൽകിയ മറുപടി.

മത്സരം ഡൽഹിക്ക് വിജയിക്കാൻ കഴിയുമായിരുന്നു. എന്നാൽ ഡൽഹി മധ്യനിരയിലെ ചില താരങ്ങളുടെ മോശം ഷോട്ടുകൾ വിക്കറ്റുകൾ നഷ്ടപ്പെടുത്തി. ഒരു ഓവർ ബാക്കി നിൽക്കെ 12 റൺസിനാണ് ഡൽഹി തോറ്റത്. എപ്പോഴും ലോവർ ഓഡറിലെ ബാറ്റർമാർ മത്സരം വിജയിപ്പിക്കില്ല. ചിലപ്പോൾ ബാറ്റർമാർ മോശം ഷോട്ടുകൾ കളിക്കും. അതിനാൽ ഡൽഹിയുടെ ബാറ്റർമാരുടെ മോശം പ്രകടനത്തെക്കുറിച്ച് ചിന്തിക്കുന്നതിൽ അർത്ഥമില്ലെന്ന് ഞാൻ കരുതുന്നു. മുംബൈ ഉയർത്തിയ 205 റൺസ് പിന്തുടർന്ന് വിജയിക്കാൻ കഴിയുമായിരുന്നു. മഞ്ഞുവീഴ്ചയും വരുന്നുണ്ടായിരുന്നു. അക്സർ പട്ടേൽ പറഞ്ഞു.

ഡൽഹിയുടെ ഫീൽഡിങ്ങിനെക്കുറിച്ചും അക്സർ പ്രതികരിച്ചു. ഒരുപക്ഷേ ഞങ്ങൾ നന്നായി ഫീൽഡ് ചെയ്തിരുന്നെങ്കിൽ, മുംബൈയെ കുറഞ്ഞ സ്കോറിൽ ഒതുക്കാമായിരുന്നു. ഞങ്ങളുടെ മൂന്ന് സ്പിന്നർമാരെയും ബൗൾ ചെയ്യിക്കുന്നതിൽ എനിക്ക് ആത്മവിശ്വാസമുണ്ട്. കുൽദീപ് ഈ സീസണിൽ അവിശ്വസനീയമാംവിധം ബൗൾ ചെയ്യുന്നു. എനിക്ക് വിക്കറ്റ് ആവശ്യമുള്ളപ്പോഴെല്ലാം കുൽദീപിനെ ആശ്രയിക്കാം. ഈ തോൽവി മറക്കുക മാത്രമാണ് ചെയ്യേണ്ടത്. അക്സർ വ്യക്തമാക്കി.

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ മുംബൈ ഇന്ത്യൻസ് ആവേശ വിജയമാണ് നേടിയത്. 12 റൺസിനാണ് മുംബൈ ഡൽഹിയെ വീഴ്ത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 19 ഓവറിൽ 193 റൺസിൽ എല്ലാവരും പുറത്തായി. സീസണിൽ തുടർച്ചയായി നാല് വിജയങ്ങൾ നേടി പരാജയം അറിയാതെ മുന്നേറിയ ഡൽഹി ക്യാപിറ്റൽസിന്റെ ആ​ദ്യ തോൽവിയാണിത്.

Content Highlights: Axar Patel's Hilarious Response To Murali Kartik's Query

dot image
To advertise here,contact us
dot image