റുതുരാജിന് പകരക്കാരൻ; 17കാരൻ ആയുഷ് മാത്രെ CSKയിലെത്തും

പരിക്കേറ്റ റുതുരാജ് ​ഗെയ്ക്ക്‌വാദിന് പകരം മഹേന്ദ്ര സിങ് ധോണിയാണ് ഇപ്പോൾ ചെന്നൈയുടെ നായകൻ

dot image

ഐപിഎല്ലിൽ പരിക്കേറ്റ റുതുരാജ് ഗെയ്ക്ക്‌വാദിന് പകരം 17കാരൻ ആയുഷ് മാത്രെയെ ടീമിലെത്തിക്കാൻ ചെന്നൈ സൂപ്പർ കിങ്സ് തീരുമാനിച്ചതായി റിപ്പോർട്ട്. താരം ഏതാനും ദിവസങ്ങൾക്കുള്ളിൽ ടീമിനൊപ്പം ചേരുമെന്ന് ചെന്നൈ സൂപ്പർ കിങ്സിന്റെ അടുത്ത വൃത്തങ്ങൾ ക്രിക്ബസിനോട് പ്രതികരിച്ചു.

ഐപിഎല്ലിൽ ഇതുവരെ ആറ്‍ മത്സരങ്ങൾ കളിച്ച ചെന്നൈ സൂപ്പർ കിങ്സിന് ഒരു ജയം മാത്രമാണുള്ളത്. ഏപ്രിൽ 20ന് വാംഖഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. പരിക്കേറ്റ റുതുരാജ് ​ഗെയ്ക്ക്‌വാദിന് പകരം മഹേന്ദ്ര സിങ് ധോണിയാണ് ഇപ്പോൾ ചെന്നൈയുടെ നായകൻ.

17 വയസ്സുകാരനായ മാത്രെ മുംബൈ ക്രിക്കറ്റിൽ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ഒമ്പത് ഫസ്റ്റ്-ക്ലാസ് മത്സരങ്ങളിൽ നിന്ന് രണ്ട് സെഞ്ച്വറികളും ഒരു അർധസെഞ്ച്വറിയും ഉൾപ്പെടെ 504 റൺസ് മാത്രെ ഇതിനോടകം നേടികഴിഞ്ഞു. ഏഴ് ലിസ്റ്റ് എ മത്സരങ്ങളിൽ നിന്ന് രണ്ട് സെഞ്ച്വറികളോടെ 458 റൺസും മാത്രെ സ്വന്തമാക്കി. കഴിഞ്ഞ ഒക്ടോബറിലാണ് താരം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. ഭാവിയിൽ താരം ഇന്ത്യൻ ടീമിൽ കളിക്കുമെന്നും ക്രിക്കറ്റ് നിരീക്ഷകർ പറയുന്നു.

Content Highlights: Ayush Mhatre to join CSK as replacement for Ruturaj Gaikwad

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us