
ഇന്നലെ നടന്ന രാജസ്ഥാൻ റോയൽസ് – ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ് മത്സരത്തിനിടെ ഗ്രൗണ്ടിൽ ചില അസാധാരണ സംഭവങ്ങൾ അരങ്ങേറി. ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്റെ വെസ്റ്റിൻഡീസ് താരം ഷിമ്രോൺ ഹെറ്റ്മെയർ, ബെംഗളൂരുവിന്റെ ഇംഗ്ലിഷ് താരം ഫിൽ സോൾട്ട് എന്നിവരെ തടഞ്ഞുനിർത്തിയ അംപയർമാർ പ്രത്യേക ബാറ്റ് പരിശോധന നടത്തി.
Wait, what just happened?
— Star Sports (@StarSportsIndia) April 13, 2025
A mid-game bat check caught everyone off guard including Comm Box!#IPLonJioStar 👉 #DCvMI | LIVE NOW on Star Sports Network & JioHotstar! pic.twitter.com/nP7SGvFHI2
രാജസ്ഥാൻ ഇന്നിങ്സിലെ 16–ാം ഓവറിൽ ഓപ്പണർ യശസ്വി ജയ്‌സ്വാൾ പുറത്തായതോടെയാണ് ഷിമ്രോൺ ഹെറ്റ്മെയർ ബാറ്റിങ്ങിന് എത്തിയത്. , ഓൺഫീൽഡ് അംപയർ താരത്തെ തടഞ്ഞുനിർത്തി ബാറ്റ് പരിശോധിക്കുകയായിരുന്നു. ശേഷം ആർസിബിയുടെ മറുപടി ബാറ്റിങ്ങിൽ ഓപ്പണറായി ഇറങ്ങിയ ഫിൽ സാൾട്ടിന്റെ ബാറ്റും പരിശോധനയ്ക്ക് വിധേയമാക്കി. സാൾട്ടിന് പിന്നാലെ ഇറങ്ങിയ മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ ബാറ്റും പരിശോധിച്ചു. ശേഷമുള്ള രണ്ടാം മത്സരത്തിലെ മുംബൈ ഡൽഹി മത്സരത്തിൽ മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ ഉൾപ്പെടെ ബാറ്റുകൾ പരിശോധിച്ചിച്ചിരുന്നു.
ഐപിഎൽ ചട്ടപ്രകാരമുള്ള അളവുകൾക്കുള്ളിൽ നിൽക്കുന്ന ബാറ്റാണോ പയോഗിക്കുന്നത് എന്നായിരുന്നു പരിശോധന. ഐപിഎൽ നിയമത്തിലെ 5.7 വകുപ്പു പ്രകാരം ബാറ്റിന്റെ നീളം ഹാൻഡിൽ ഉൾപ്പെടെ 38 ഇഞ്ചിൽ കൂടാൻ പാടില്ല. ഐപിഎൽ നിയമങ്ങൾ താരങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനാണ് പരിശോധനയെന്നാണ് വിശദീകരണം.
Content Highlights: bat checking during ipl in ground