
മുംബൈ ഇന്ത്യന്‍സിനോട് സീസണിലെ ആദ്യ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റൻ അക്‌സർ പട്ടേലിന് കനത്ത പിഴ. മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന് ഡല്‍ഹി ക്യാപ്റ്റന് 12 ലക്ഷം രൂപ പിഴ വിധിച്ചു. ഐപിഎല്‍ പെരുമാറ്റ ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.22 പ്രകാരമാണ് അക്സറിനെതിരെ നടപടി. ഇനിയും കുറഞ്ഞ ഓവര്‍ നിരക്കില്‍ വീഴ്ച വരുത്തിയാല്‍ അക്‌സര്‍ പട്ടേലിന് പിഴ നിരക്ക് കൂടും.
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ മുംബൈ ഇന്ത്യൻസ് ആവേശ വിജയമാണ് നേടിയത്. 12 റൺസിനാണ് മുംബൈ ഡൽഹിയെ വീഴ്ത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 19 ഓവറിൽ 193 റൺസിൽ എല്ലാവരും പുറത്തായി.
സീസണിൽ തുടർച്ചയായി നാല് വിജയങ്ങൾ നേടി പരാജയം അറിയാതെ മുന്നേറിയ ഡൽഹി ക്യാപിറ്റൽസിന്റെ ആദ്യ തോൽവിയാണിത്. നിലവിൽ അഞ്ചുമത്സരങ്ങളിൽ നിന്ന് നാല് ജയവും ഒരു തോൽവിയുമായി എട്ടുപോയിന്റുമായി ഡൽഹി രണ്ടാം സ്ഥാനത്താണ്. ആറുമത്സരങ്ങളിൽ നിന്ന് രണ്ട് ജയവും നാല് തോൽവിയുമായി നാല് പോയിന്റിൽ എട്ടാം സ്ഥാനത്താണ്.
Content Highlights: DC skipper Axar fined 12 lakh for slow over-rate