
വിക്കറ്റിന് പിന്നിലെ മഹേന്ദ്ര മായാജാലം തുടരുന്നു. ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ താരം മികച്ച ത്രോ റൺ ഔട്ടിലൂടെ വീണ്ടും ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. പത്തൊമ്പതാം ഓവറിന്റെ രണ്ടാം പന്തിലായിരുന്നു സംഭവം.
Still got it 💪 pic.twitter.com/dWCDZppUta
— DHONI GIFS™ (@DhoniGifs) April 14, 2025
പാതിരാനയെറിഞ്ഞ ബോൾ വൈഡായി മാറി. ബാറ്റിങ് എൻഡിലുണ്ടായിരുന്ന ലഖ്‌നൗ താരം അബ്ദു സമദ് സിംഗിളിനായി ഓടി. പന്ത് കൈക്കലാക്കിയ ധോണി ഗ്ലൗ പോലും ഊരാതെ ഉയർത്തി ബൗളിംഗ് എൻഡിലെ വിക്കറ്റിന് എറിയുകയായിരുന്നു. ബാറ്ററുടെയും തലയ്ക്കും മേലെ ഒരു പറന്നിറങ്ങിയ ഫ്രീകിക്ക് പോലെ അത് പതിക്കുമ്പോൾ ബോളറായ പാതിരാനയും അമ്പരന്ന് നിൽക്കുന്നത് കാണാമായിരുന്നു.
ഇതിന് മുമ്പ് ഈ സീസണിൽ തന്നെ രണ്ട് അത്ഭുത സ്റ്റമ്പിങ് താരം നടത്തിയിരുന്നു. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ സാൾട്ടിനെ പുറത്താക്കിയതും മുംബൈയ്ക്കെതിരായ ആദ്യ മത്സരത്തിൽ സൂര്യകുമാർ യാദവിനെ പുറത്താക്കിയതും 0.16 സെക്കൻഡിലെ റിഫ്ളക്സ് വെച്ചായിരുന്നു.
അതേ സമയം മത്സരത്തിൽ ചെന്നൈ ബോളർമാർ നന്നായി പന്തെറിഞ്ഞപ്പോൾ ലഖ്‌നൗ 166 റൺസിൽ ഒതുങ്ങി. റിഷഭ് പന്ത് 49 പന്തിൽ 63 റൺസ് നേടി. നാല് ഫോറും നാല് സിക്‌സറും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. മിച്ചൽ മാർഷ് 30 റൺസ് നേടി. ബദോനി 22 റൺസും സമദ് 25 റൺസും നേടി. മറ്റാർക്കും തിളങ്ങാനായില്ല. പതിരാനയും ജഡേജയും രണ്ട് വിക്കറ്റ് വീതം നേടി.
Content Highlights:dhoni superb run out vs lsg