
മുൾട്ടാൻ സുൽത്താൻസും കറാച്ചി കിങ്സും തമ്മിൽ നടന്ന മത്സരത്തിൽ മാൻ ഓഫ് ദി മാച്ചായ ജെയിംസ് വിൻസിന് ഹെയർ ഡ്രയർ സമ്മാനമായി ലഭിവെച്ചുവെന്നതാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന വാർത്ത. ഇന്ത്യൻ പ്രീമിയർ ലീഗിലെല്ലാം ലക്ഷം രൂപയെല്ലാം മാൻ ഓഫ് ദി മാച്ച് സമ്മാനമായി നൽകുമ്പോൾ ഹെയർ ഡ്രയർ സമ്മാനമായി നൽകുന്നത് വലിയ ട്രോളുകൾക്ക് കാരണമായിരുന്നു. എന്നാൽ ഇതിന് പിന്നലെ സത്യാവസ്ഥ എന്താണ്, ഒന്ന് നോക്കാം?
James Vince won Hair Dryer for his game changing performance in the PSL.pic.twitter.com/96P4PqKexF
— Mufaddal Vohra (@mufaddal_vohra) April 14, 2025
ടോസ് നേടിയ കറാച്ചി കിംഗ്സ് ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റൻ മുഹമ്മദ് റിസ്വാൻ സെഞ്ച്വറിയുമായി മിന്നും പ്രകടനം നടത്തിയപ്പോൾ മുൾട്ടാൻ സുൽത്താൻസ് 20 ഓവറിൽ 234 റൺസിന് രണ്ട് എന്ന നിലയിൽ സ്കോർ ചെയ്തു. മറുപടി ബാറ്റിങ്ങിൽ ജെയിംസ് വിൻസ് 43 പന്തിൽ നിന്ന് 101 റൺസ് നേടി കറാച്ചി കിങ്സിനെ വിജയതീരത്തെത്തിച്ചു.
പി എസ് എൽ വക മാൻ ഓഫ് ദി പുരസ്കാരവും താരത്തിന് ലഭിച്ചു. ശേഷം ഡ്രസിങ് റൂമിലാണ് സ്പോൺസർ കമ്പനിയുടെ ഹെയർ ഡ്രയർ താരത്തിന് സമ്മാനമായി ലഭിക്കുന്നത്. എന്നാൽ ഇത് പി എസ് എൽ മാനേജ്മെന്റ് മാൻ ഓഫ് ദി മാച്ചിന് നൽകുന്ന പുരസ്കാരമായാണ് പൊതുവെ പ്രചരിക്കപ്പെടുന്നതും വിമർശിക്കപ്പെടുന്നതും. എന്നാൽ ഇതല്ല വാസ്തവം.
Content Highlights: James Vince gets hair-dryer for scoring man of the match; reality is