മായങ്ക് യാദവ് തിരിച്ചെത്തുന്നു; ഉടൻ LSG ക്യാംപിലെത്തുമെന്ന് റിപ്പോർട്ട്

കഴിഞ്ഞ സീസണിലും പരിക്ക് അലട്ടിയതിനെ തുടർന്ന് മായങ്ക് യാദവിന് നാല് മത്സരങ്ങൾ മാത്രമാണ് കളിക്കാൻ സാധിച്ചിരുന്നത്

dot image

ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് പേസ് ബൗളർ മായങ്ക് യാദവ് ഉടൻ ടീമിൽ തിരിച്ചെത്തുമെന്ന് റിപ്പോർട്ട്. മായങ്ക് തന്റെ പരിക്കിൽ നിന്ന് പൂർണമായി സുഖം പ്രാപിച്ചെന്ന് ദേശീയ മാധ്യമമായ ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നു. പരിക്കിനെ തുടർന്ന് സീസണിൽ ഇതുവരെ കളിക്കാൻ കഴിയാതിരുന്ന ലഖ്നൗ പേസർക്ക് ചൊവ്വാഴ്ച ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ സീസണിലും പരിക്ക് അലട്ടിയതിനെ തുടർന്ന് മായങ്ക് യാദവിന് നാല് മത്സരങ്ങൾ മാത്രമാണ് കളിക്കാൻ സാധിച്ചിരുന്നത്. എങ്കിലും ഐപിഎൽ താരലേലത്തിന് മുമ്പായി 11 കോടി രൂപയ്ക്ക് മായങ്കിനെ ലഖ്നൗ നിലനിർത്തുകയായിരുന്നു. എന്നാൽ മായങ്ക് യാദവ് കളിക്കുന്നതിൽ അന്തിമ തീരുമാനം ലഖ്നൗ സൂപ്പർ ജയന്റ്സ് പരിശീലക സംഘത്തിന്റെതായിരിക്കും.

ഐപിഎൽ പോയിന്റ് ടേബിളിൽ നിലവിൽ നാലാം സ്ഥാനത്താണ് ലഖ്‌നൗ സൂപ്പർ ജയൻ്റ്സ്. സീസണിൽ ആറ് മത്സരങ്ങൾ പിന്നിടുമ്പോൾ നാലിലും വിജയം നേടാൻ ലഖ്നൗവിന് സാധിച്ചു. ഇന്ന് നടക്കുന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സാണ് റിഷഭ് പന്ത് നയിക്കുന്ന ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ എതിരാളികൾ.

Content Highlights: Mayank Yadav recovers from injury, set to join LSG after long layoff

dot image
To advertise here,contact us
dot image