
പലസ്തീന് വേണ്ടി വമ്പൻ പ്രഖ്യാപനവുമായി പാകിസ്താൻ സൂപ്പർ ലീഗ് ടീമായ മുൾട്ടാൻ സുൽത്താൻസ്. സുൽത്താൻസിന്റെ ബാറ്റർമാർ നേടുന്ന ഓരോ സിക്സിനും ബോളർമാർ നേടുന്ന ഓരോ വിക്കറ്റിനും ഒരു ലക്ഷം രൂപ വീതം പലസ്തീനായി നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മുൾട്ടാൻ സുൽത്താൻസ്. 'ഇത്തവണത്തെ പാക്കിസ്ഥാൻ സൂപ്പർ ലീഗ് സീസണിൽ പലസ്തീനിലെ ചാരിറ്റി പ്രവർത്തനങ്ങളെ സഹായിക്കാനാണ് മുൾട്ടാൻ സുൽത്താൻസ് തീരുമാനിച്ചിരിക്കുന്നത്’ ഉടമ അലി ഖാൻ വിഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.
Making a difference beyond the game. ✊
— Multan Sultans (@MultanSultans) April 12, 2025
Ali Khan Tareen, Owner Multan Sultans, is committed to using the platform for good. 🤝 pic.twitter.com/EG2lahC62P
അതേ സമയം പാകിസ്താൻ സൂപ്പർ ലീഗിൽ കറാച്ചി കിങ്സിനെതിരായ ആദ്യ മത്സരം മുൾട്ടാൻ സുൽത്താൻസ് നാല് വിക്കറ്റിനു തോറ്റെങ്കിലും ടീം 15 ലക്ഷം രൂപ പലസ്തീനായി സംഭാവന ചെയ്തു. ബാറ്റർമാർ നേടിയ ഒൻപതു സിക്സറുകളും ബോളർമാർ നേടിയ ആറു വിക്കറ്റുകളും ചേർന്നായിരുന്നു അത്. മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ മുൾട്ടാൻ സുൽത്താൻസ് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 234 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ കറാച്ചി കിങ്‌സ് 19.2 ഓവറിൽ ലക്ഷ്യം മറികടക്കുകയായിരുന്നു.
Content Highlights: Multan Sultans pledge donations to Palestinian charities for every six and wicket