ലഖ്നൗവിനെ ആദ്യ ഓവറിൽ തന്നെ ബാക്ക് ഫൂട്ടിലാക്കിയ സ്റ്റണ്ണർ ക്യാച്ചുമായി രാഹുൽ ത്രിപാഠി

ആദ്യ ഓവറിലെ അവസാനപന്തിൽ ആണ് ഒരുപാട് ദൂരം ഓടി മുഴുനീള ഡൈവിങ്ങോടെ ത്രിപാഠി ക്യാച്ച് പൂർത്തിയാക്കിയത്.

dot image

ലഖ്നൗ- ചെന്നൈ മത്സരത്തിൽ ശ്രദ്ധ പിടിച്ചുപറ്റി രാഹുൽ ത്രിപാ​ഠിയുടെ സ്റ്റണ്ണിങ് ക്യാച്ച്. ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗവിന്റെ ഓപണറായ എയ്ഡൻ മാർക്രമിനെ പുറത്താക്കാനാണ് ത്രിപാഠിയുടെ അസാമാന്യക്യാച്ച് ഉണ്ടായത്.


മത്സരത്തിന്റെ ആദ്യഓവറിലായിരുന്നു സംഭവം. ആദ്യ ഓവറിലെ അവസാനപന്തിൽ ആണ് ഒരുപാട് ദൂരം ഓടി മുഴുനീള ഡൈവിങ്ങോടെ ത്രിപാഠി ക്യാച്ച് പൂർത്തിയാക്കിയത്. ത്രിപാഠിയുടെ നൂറാമത്തെ ഐപിഎൽ മത്സരമായിരുന്നു ഇത്. ഖലീൽ അഹമ്മദ് എറി‍ഞ്ഞ ആദ്യ ഓവറിലെ അവസാനപന്തിൽ ഇൻസ്വിങ്ങറാണെന്ന് കരുതി ബാറ്റ് വെച്ചപ്പോൾ പന്ത് ലീഡിങ് എഡ്ജായി ഉയർന്നുപൊങ്ങുകയായിരുന്നു. പിറകിലേക്കോടിയ ത്രിപാഠി പന്ത് പറന്ന് കൈക്കലാക്കുകയായിരുന്നു.

ഈ ക്യാച്ച് കണ്ട് ആരാധകരും ഞെട്ടി. കാരണം, ഈ മത്സരത്തിൽ നേരത്തെ ഫോമിലല്ലാതിരുന്ന ത്രിപാഠിയെ വീണ്ടും ടീമിലുൾപ്പെടുത്തിയതിന് ആരാധകരോഷമുണ്ടായിരുന്നു. ഈ ക്യാച്ചോടെ അവസാനം ടീമിനു വേണ്ടി ഇത്രയെങ്കിലും ചെയ്തല്ലോ എന്ന് സോഷ്യൽ മീഡിയയിൽ കമന്റിടുന്നവരമുണ്ട്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ റിഷഭ് പന്തിന്റെ അർധസെഞ്ച്വറി മികവിൽ 166 റൺസാമ് നേടിയത്.

content highlights: Rahul tripathi stunning catch

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us