ആദം സാംപ പരിക്കേറ്റ് പുറത്ത്; കർണാടക ബാറ്റർ സ്മരൺ രവിചന്ദ്രനെ ടീമിലെടുത്ത് SRH

ഇടംകൈയ്യൻ ബാറ്ററായ സ്മരൺ രവിചന്ദ്രൻ 30 ലക്ഷം രൂപയ്ക്കാണ് സൺറൈസേഴ്സ് ഹൈദരാബാദിലെത്തിയത്

dot image

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ് ലെഗ് സ്പിന്നറായ ആദം സാംപയ്ക്ക് പരിക്ക് മൂലം ടൂർണമെന്റിലെ അവശേഷിച്ച മത്സരങ്ങൾ നഷ്ടമാകും. പകരമായി കർണാടക ബാറ്റർ സ്മരൺ രവിചന്ദ്രനെ സൺറൈസേഴ്സ് ടീമിലെത്തിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ സൺറൈസേഴ്സ് ഹൈദരാബാദ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ ആദം സാംപയുടെ പരിക്കിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ഏഴ് ഫസ്റ്റ് ക്ലാസ് ടെസ്റ്റ് മത്സരങ്ങളും 10 ലിസ്റ്റ് എ ഏകദിന മത്സരങ്ങളും ആറ് ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് സ്മരൺ രവിചന്ദ്രൻ. മൂന്ന് ഫോർമാറ്റിലുമായി 1,100ലധികം റൺസും താരം സ്വന്തമാക്കി. ആഭ്യന്തര ക്രിക്കറ്റിൽ കർണാടകയ്ക്ക് വേണ്ടി കളിക്കുന്ന ഇടംകൈയ്യൻ ബാറ്ററായ സ്മരൺ രവിചന്ദ്രൻ 30 ലക്ഷം രൂപയ്ക്കാണ് സൺറൈസേഴ്സ് ഹൈദരാബാദിലെത്തിയത്.

ഐപിഎല്ലിൽ ആറ് മത്സരങ്ങൾ പിന്നിടുമ്പോൾ രണ്ട് മത്സരങ്ങൾ മാത്രമാണ് സൺറൈസേഴ്സ് ഹൈദരാബാദിന് വിജയിക്കാനായത്. പോയിന്റ് ടേബിളിൽ ഒമ്പതാം സ്ഥാനത്താണ് കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകൾ. ഏപ്രിൽ 17ന് വാംഖഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിനെതിരെയാണ് സൺറൈസേഴ്സിന്റെ അടുത്ത മത്സരം.

Content Highlights: Adam Zampa Ruled Out Of IPL 2025, SRH Pick Smaran Ravichandran As Replacement

dot image
To advertise here,contact us
dot image