ഞാനോ പ്ലെയർ ഓഫ് ദ മാച്ച്? എന്തിന്!; നൂർ അഹമ്മദിന് നൽകാമായിരുന്നില്ലേ?

'വിക്കറ്റ് കീപ്പറായും ബാറ്ററായും ധോണി നടത്തിയ മികവ് കാണാതിരിക്കാൻ കഴിയില്ല.' കമന്റേറ്റർ മുരളി കാർത്തിക് പറഞ്ഞത് ഇങ്ങനെ

dot image

തോൽവികളുടെ ഇരുണ്ട രാത്രികൾക്ക് അവസാനമായി. ഒടുവിൽ ചെന്നൈ സൂപ്പർ കിങ്സ് ഐപിഎല്ലിൽ വിജയിച്ചു. കഴിഞ്ഞ മത്സരത്തിൽ പഞ്ചാബിനെതിരെ അടുത്തെത്തിയ വിജയം. ഇത്തവണ ലഖ്നൗവിനെതിരെ സൂപ്പർ കിങ്സ് അർഹിച്ച വിജയം സ്വന്തമാക്കി. തലയായി മുന്നിൽ നിന്ന് നയിച്ച നായകൻ മഹേന്ദ്ര സിങ് ധോണി തന്നെയാണ് കളിയിലെ താരം.

വിക്കറ്റ് കീപ്പറായും ബാറ്ററായും ധോണി നടത്തിയ മികവ് കാണാതിരിക്കാൻ കഴിയില്ല. അവാർഡ് സമ്മാനിച്ച കമന്റേറ്റർ മുരളി കാർത്തിക് പറഞ്ഞത് ഇങ്ങനെ. ഒരു കാര്യം ധോണിയോട് മുരളി നേരിട്ട് ചോദിച്ചു. എന്നാണ് അവസാനമായി മാൻ ഓഫ് ദ മാച്ച് അവാർഡ് നേടിയത്. എന്തെങ്കിലും ഓർമയുണ്ടോ?

ഇന്ന് എനിക്ക് എന്തിനാണ് മാൻ ഓഫ് ദ മാച്ച് നൽകിയത്. അതായിരുന്നു ധോണിയുടെ മറുചോദ്യം. നൂർ അഹമ്മദ് നന്നായി പന്തെറിഞ്ഞില്ലെ. ഈ അവാർഡ് അവന് കൊടുക്കാമായിരുന്നില്ലേ. ധോണി ചോദിച്ചത് ഇങ്ങനെയാണ്.

പറയുന്നപോലെ ധോണി അവസാനം മാൻ ഓഫ് ദ മാച്ച് ആയത് എന്നാണ്. ഇതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ആരാധകരുടെ ചർച്ച. ആറ് വർഷം കഴിഞ്ഞിരിക്കുന്നു. 2019ലാണ് ധോണി ഒടുവിൽ മാൻ ഓഫ് ദ മാച്ച് അവാർഡ് നേടിയത്. അന്ന് രാജസ്ഥാൻ റോയൽസായിരുന്നു ചെന്നൈയുടെ എതിരാളികൾ. 46 പന്തിൽ പുറത്താകാതെ 75 റൺസ് നേടി ധോണി കളിയിലെ താരമായി. അന്ന് ധോണിക്ക് 37 വയസായിരുന്നു.

Content Highlights: MS Dhoni Stunned By Player Of The Match Win

dot image
To advertise here,contact us
dot image