'നിർണായക സമയത്ത് വിക്കറ്റുകൾ നഷ്ടമായി, പവർപ്ലേയിൽ ബൗളിങ് LSGക്ക് ആശങ്ക': റിഷഭ് പന്ത്

'മികച്ച പ്രകടനത്തോടെ ലഖ്നൗവിന് തിരികെ വരാൻ കഴിയും', റിഷഭ് പന്ത് മത്സരശേഷം പ്രതികരിച്ചു.

dot image

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ തോൽവിയിൽ പ്രതികരണവുമായി ലഖ്നൗ സൂപ്പർ ജയന്റ്സ് നായകൻ റിഷഭ് പന്ത്. 'ഒരു ടീം എന്ന നിലയിൽ 10 മുതൽ 15 റൺസ് വരെ കുറവായിരുന്നു ലഖ്നൗ നേടിയത്. നിർണായക സമയത്ത് ലഖ്നൗ വിക്കറ്റുകൾ നഷ്ടപ്പെടുത്തിക്കൊണ്ടിരുന്നു. ലഖ്നൗ താരങ്ങൾ നിർണായക പാട്ണർഷിപ്പുകൾ ഉണ്ടാക്കി. പിച്ചിന്റെ സ്വഭാവം കുറച്ച് സ്ലോ ആയിരുന്നു. എങ്കിലും ലഖ്നൗവിന് 15 റൺസ് കൂടി നേടാൻ കഴിയുമായിരുന്നു.' റിഷഭ് പന്ത് മത്സരശേഷം പ്രതികരിച്ചു.

'ലഖ്നൗ ടീം ഓരോ മത്സരം കഴിയുന്തോറും മികവ് വർദ്ധിപ്പിക്കുന്നുണ്ട്. പക്ഷേ ചിലപ്പോൾ അത് വിജയത്തിലെത്തുന്നില്ല. പവർപ്ലേയിലെ ബൗളിങ് ലഖ്നൗവിന് ഒരു ആശങ്കയാണ്. രവി ബിഷ്‌ണോയിക്ക് ഇന്ന് അവസാന ഓവർ എറിയാൻ സാധിച്ചില്ല. എന്തായാലും മികച്ച പ്രകടനത്തോടെ ലഖ്നൗവിന് തിരികെ വരാൻ കഴിയും. ഒരു ടീം എന്ന നിലയിൽ ഓരോ മത്സരത്തിൽ നിന്നുമുള്ള നല്ല കാര്യങ്ങൾ എടുക്കാനും മെച്ചപ്പെടുത്താനും ലഖ്നൗ ശ്രമിക്കുന്നു.' റിഷഭ് പന്ത് വ്യക്തമാക്കി.

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനോട് അഞ്ച് വിക്കറ്റിന്റെ പരാജയമാണ് ലഖ്നൗ സൂപ്പർ ജയന്റ്സ് വഴങ്ങിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പർ ജയന്റ്സ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 166 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 19.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സ് 168 റൺസെടുത്ത് ലക്ഷ്യത്തിലെത്തി.

Content Highlights: Bowling in the powerplay has been a concern for us: Rishabh Pant

dot image
To advertise here,contact us
dot image