'നൂർ അഹമ്മദിന്റെ പന്തുകൾ മനസിലാക്കുക എതിരാളികൾക്ക് പ്രയാസം': എറിക് സിമൻസ്

'ലഖ്നൗവിനെതിരെ ഞാൻ കണ്ടത് നൂർ അഹമ്മദ് കൂടുതൽ കൃത്യതയോടെ പന്തെറിയുന്നതാണ്.'

dot image

ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ മികച്ച പ്രകടനത്തിൽ നൂർ അഹമ്മദിനെ അഭിനന്ദിച്ച് ചെന്നൈ സൂപ്പർ കിങ്സ് ബൗളിങ് പരിശീലകൻ എറിക് സിമൻസ്. ഒരാൾ നാല് ഓവറിൽ വെറും 13 റൺസ് മാത്രം വഴങ്ങുമ്പോൾ ഇത്തരത്തിൽ നിർണായകമായ ഒരു മത്സരത്തിൽ അത് വിജയത്തിന് അടിത്തറയിടുന്നു. അതിനാൽ, ഒരു ബൗളിങ് കോച്ചെന്ന നിലയിൽ, ഒരു താരം എത്ര വിക്കറ്റ് സ്വന്തമാക്കി എന്നതിലല്ല, ആ വിക്കറ്റുകൾ ടീമിന് എത്രത്തോളം ​ഗുണം ചെയ്തുവെന്നതിലാണ് കാര്യം. സിമൻസ് മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ലഖ്നൗവിനെതിരെ ഞാൻ കണ്ടത് നൂർ അഹമ്മദ് കൂടുതൽ കൃത്യതയോടെ പന്തെറിയുന്നതാണ്. നൂർ കുറച്ചുകൂടി വേഗത കുറച്ചാണ് എറിഞ്ഞത്. വർഷങ്ങളായി ഞാൻ ധാരാളം സ്പിന്നർമാരുടെ ബൗളിങ് കൈകാര്യം ചെയ്തിട്ടുണ്ട്. അവരിൽ എനിക്ക് കാണാൻ കഴിയാത്ത ​ഗുണങ്ങൾ നൂറിനുണ്ട്. അവന്റെ പന്തുകൾ മനസിലാക്കാൻ എതിരാളികൾക്ക് പ്രയാസമാണ്. അത് തീർച്ചയായും ടീമിന് ലഭിക്കുന്ന ഒരു വലിയ ഗുണമാണ്. സിമൻസ് വ്യക്തമാക്കി.

ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ അഞ്ച് വിക്കറ്റിന്റെ വിജയമാണ് ചെന്നൈ സൂപ്പർ കിങ്സ് നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പർ ജയന്റ്സ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 166 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 19.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സ് 168 റൺസെടുത്ത് ലക്ഷ്യത്തിലെത്തി.

Content Highlights: CSK bowling coach Eric Simons lauds ‘tough-to-read’ Noor Ahmad

dot image
To advertise here,contact us
dot image