
ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ ചെന്നൈ സൂപ്പർ കിങ്‌സ് അഞ്ച് വിക്കറ്റിന് വിജയിച്ചതിന് പിന്നാലെ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയെ വാനോളം പ്രശംസിച്ച് ഹർഭജൻ സിംഗ്. ധോണി ചെന്നൈയുടെ ക്യാപ്റ്റനായി മാറിയപ്പോൾ എല്ലാം മാറിയെന്നും ഒരു 43 കാരന് ക്രിക്കറ്റിൽ എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം കാണിച്ചുകൊടുത്തുവെന്നും ഭാജി തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
മുകളിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയപ്പോൾ തനിക്ക് എന്തുചെയ്യാനാകുമെന്ന് ക്യാപ്റ്റൻ ലോകത്തിന് കാണിച്ചുകൊടുത്തു. ഒമ്പതാം നമ്പർ ബാറ്റ് അദ്ദേഹത്തിന് ഒട്ടും യോജിക്കുന്നില്ല. അദ്ദേഹം മികച്ച രീതിയിൽ ബാറ്റ് ചെയ്തു, ശിവം ദുബെയെയും സഹായിച്ചു. ധോണിക്ക് മിഡാസ് ടച്ച് ഉണ്ട്. അദ്ദേഹം ക്ലോക്കിനെ പിന്നോട്ട് തിരിച്ചു, ഭാജി കൂട്ടിച്ചേർത്തു.
അതേ സമയം ക്യാപ്റ്റൻ ധോണിയുടെ ബാറ്റ് കൊണ്ടുള്ള വെടിക്കെട്ട് പ്രകടനത്തിലാണ് അഞ്ചുതോൽവിക്ക് ശേഷം ചെന്നൈ തിരിച്ചുവന്നത്.
11 പന്തിൽ നിന്ന് 26 റൺസാണ് താരം നേടിയത്. വിക്കറ്റ് കീപ്പർ മികവിലും ഫോമിലായിരുന്ന താരം തന്നെയായിരുന്നു പ്ലയെർ ഓഫ് ദി മാച്ച്.
അതേ സമയം ലഖ്‌നൗ സൂപ്പർ ജയന്റ്സിനെ അഞ്ചുവിക്കറ്റിന് തോൽപ്പിച്ചാണ് ചെന്നൈ തിരിച്ചുവരവ് നടത്തിയത്.
ലഖ്‌നൗ ഉയർത്തിയ 166 റൺസ് 19 .1 ഓവറിൽ ലക്ഷ്യം കണ്ടു. അഞ്ചുമത്സരങ്ങൾക്ക് ശേഷം ജയിക്കാനായാലും പോയിന്റ് ടേബിളിൽ ഇപ്പോഴും ഏറ്റവും അവസാന സ്ഥാനത്താണ്. ഇനിയുള്ള മത്സരങ്ങൾ മുഴുവനും ജയിച്ചാൽ മാത്രമേ പ്‌ളേ ഓഫ് സാധ്യത ഉറപ്പുവരുത്താനാകൂ.
content highlights: 'He became captain and everything changed': Harbhajan Singh calls MS Dhoni