IPL ചരിതത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റനാകാൻ അയ്യർ; വിജയ ശതമാനത്തിൽ ധോണിക്ക് മാത്രം പിറകിൽ

കഴിഞ്ഞ സീസണിൽ കൊൽക്കത്തയെ കിരീടമണിയിച്ച നായകൻ കൂടിയാണ് അയ്യർ

dot image

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നേടിയ അവിശ്വസനീയ ജയത്തോടെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ സ്വന്തമാക്കിയത് അപൂര്‍വ റെക്കോര്‍ഡ്. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച രണ്ടാമത്തെ വിജയശതമാനമുള്ള നായകനെന്ന റെക്കോര്‍ഡാണ് ശ്രേയസ് സ്വന്തമാക്കിയത്.

കൊല്‍ക്കത്ത, ഡല്‍ഹി, പഞ്ചാബ് ടീമുകളുടെയും നായകനായി 76 മത്സരങ്ങളില്‍ ടീമിനെ നയിച്ച താരം 44 മത്സരങ്ങളിലും ജയിച്ചിട്ടുണ്ട്.
31 മത്സരങ്ങളില്‍ മാത്രമാണ് തോറ്റത്. ശതമാനകണക്ക് നോക്കുകയാണെങ്കിൽ 57.89 ആണ്. 58.77 വിജയശതമാനമുള്ള ധോണി മാത്രമാണ് ശ്രേയസിന് മുന്നിലുള്ളത്. വൈകാതെ ഈ സീസണിൽ തന്നെ അത് മറികടക്കുമെന്ന് കരുതാം.

55.06 വിജയശതമാനമാണ് രോഹിത് ശർമയ്ക്കുള്ളത്. 6.15 മാത്രമാണ് വിരാട് കോഹ്ലിയുടെ വിജയശതമാനം. ഈ സീസണില്‍ പഞ്ചാബ് ക്യാപ്റ്റനായി അരങ്ങേറിയ ശ്രേസയിന് കീഴില്‍ ടീം ആറ് കളികളില്‍ നാലിലും ജയിച്ചു. കഴിഞ്ഞ സീസണിൽ കൊൽക്കത്തയെ കിരീടമണിയിച്ച നായകൻ കൂടിയാണ് അയ്യർ.

Content Highlights: iyer to become the best captain in IPL history; second only to Dhoni in win percentage

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us