
ഐപിഎല്ലില്‍ ഇന്നലെ നടന്ന ആവേശകരമായ പഞ്ചാബ് കിങ്‌സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടത്തില്‍ ഇരുടീമുകളും ഫീൽഡിൽ നിരവധി പിഴവുകളാണ് വരുത്തിയത്. ഇതിൽ വലിയ അബന്ധമായത് പഞ്ചാബിന്‍റെ ഓസീസ് താരം സേവിയര്‍ ബാര്‍ട്‌ലെറ്റ് വരുത്തി വെച്ച പിഴവായിരുന്നു.
Xavier Bartlett brother what?? 😭😭#PBKSvKKR #KKRvsPBKS#PBKSvsKKRpic.twitter.com/htltViRyBb
— A D U (@cricfootadnan) April 15, 2025
യുസ്‌വേന്ദ്ര ചഹലിനെ വെങ്കടേഷ് അയ്യർ നേരിടുന്ന സമയമായിരുന്നു അത്. ആ സമയത്ത് ഏഴ് ഓവറില്‍ 60-2 എന്ന മികച്ച നിലയിലായിരുന്നു കൊല്‍ക്കത്ത. നേരിട്ട ആദ്യ പന്ത് തന്നെ ബാക്‌വേര്‍ഡ് സ്ക്വയര്‍ ലെഗ്ഗിലേക്ക് അടിച്ച് അയ്യര്‍ അനായാസ സിംഗിളെടുത്തു. എന്നാല്‍ പന്ത് പിടിച്ച ബാര്‍ട്‌ലെറ്റ് ക്രീസിലേക്ക് എറിഞ്ഞുകൊടുക്കുന്നതിനിടെ പന്ത് വഴുതി പിന്നിലേക്ക് പോയി ബൗണ്ടറി കടന്നു. ഇതോടെ ഓടിയെത്തിയ റൺസിനൊപ്പം ബൈ ബൗണ്ടറിയായി നാല് റൺസും വെങ്കടേഷ് അയ്യര്‍ക്ക് ലഭിച്ചു. അങ്ങനെ ക്രിക്കറ്റിൽ അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒരു പന്തിൽ അഞ്ചു റൺസ് എന്ന സ്കോർ കുറിക്കുകയും ചെയ്തു.
അതേ സമയം പരിക്കേറ്റ ലോക്കി ഫെര്‍ഗ്യൂസന് പകരക്കാരനായാണ് ഓസീസ് പേസര്‍ ഇന്നലെ കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍ പ്ലേയിംഗ് ഇലവനിലെത്തിയത്. ബാറ്റിംഗില്‍ 15 പന്തില്‍ 11 റണ്‍സെടുത്ത ബാര്‍ട്‌ലെറ്റ് ബൗളിംഗിനെത്തിയപ്പോള്‍ മൂന്നോവറില്‍ 30 റണ്‍സ് വഴങ്ങി ഒരു വിക്കറ്റുമെടുത്തു.
Content Highlights:Xavier Bartlett Mistakenly Throws got 5 runs in 1 ball