
സൺറൈസേഴ്സ് ഹൈദരാബാദ് മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ അഭിഷേക് ശർമയുടെ പോക്കറ്റ് പരിശോധിച്ച് സൂര്യകുമാർ യാദവ്. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചിരി പടർത്തുകയും ചെയ്തു. പഞ്ചാബ് കിങ്സിനെതിരായ കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേട്ടത്തിന് ശേഷം അഭിഷേക് ശർമ ഒരു കുറിപ്പ് പുറത്തെടുത്ത് ആഘോഷിച്ചിരുന്നു. This one is for Orange Army എന്നെഴുതിയ ചെറിയ കുറിപ്പാണ് അഭിഷേക് ശർമ ഉയർത്തികാട്ടിയത്.
സമാനമായ കുറിപ്പ് എന്തെങ്കിലും കൊണ്ടുവന്നിട്ടുണ്ടോ എന്ന ആകാംക്ഷയായിരുന്നു സൂര്യയുടെ മുഖത്ത്. അതേ സമയം കഴിഞ്ഞ മത്സരത്തിലെ ബാറ്റിങ്ങ് മികവ് മുംബൈയ്ക്കെതിരെയും ആവർത്തിച്ചപ്പോൾ താരം 28 പന്തിൽ ഏഴ് ഫോറുകൾ അടക്കം 40 റൺസ് നേടി. 162 റൺസിന്റെ ടോട്ടൽ നേടിയ ഹൈദരാബാദിന്റെ ഇന്നത്തെ മത്സരത്തിലെ ടോപ് സ്കോറർ അഭിഷേക് തന്നെയായിരുന്നു. അഭിഷേകിനെ കൂടാതെ ഹെൻഡ്രിച് ക്ലാസൻ 28 പന്തിൽ 37 റൺസ് നേടി. ട്രാവിസ് ഹെഡ് 28 റൺസ് നേടി.
Suryakumar Yadav searched Abhishek Sharma’s pockets for a note today! 😅
— CricketGully (@thecricketgully) April 17, 2025
📸 Sportstar pic.twitter.com/4sJSPQidYz
മത്സരത്തിൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ഫീല്ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടാമത് ബൗള് ചെയ്യുന്ന ടീമിന് മഞ്ഞുവീഴ്ച പ്രശ്നമാകാന് സാധ്യതയുള്ളതിനാലാണ് ഫീല്ഡിംഗ് തെരഞ്ഞെടുത്തതെന്ന് മുംബൈ നായകൻ ഹാര്ദ്ദിക് പാണ്ഡ്യ പറഞ്ഞു. കഴിഞ്ഞ മത്സരം ജയിച്ച ടീമില് മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങുന്നത്.
തുടർതോൽവികൾ നിന്ന് കഴിഞ്ഞ മത്സരത്തിൽ നടത്തിയ തിരിച്ചുവരവ് തുടരാനാണ് ഹൈദരാബാദ് എത്തുന്നത്. അപരാജിതരായി കുതിച്ച ഡൽഹി ക്യാപിറ്റൽസിനെ തോൽപ്പിക്കാനായ ആത്മ വിശ്വാസത്തിലാണ് മുംബൈ വരുന്നത്. നിലവിൽ ആറ് മത്സരങ്ങളിൽ നിന്ന് രണ്ട് വീതം ജയമാണ് ഇരുവർക്കുമുള്ളത്.
Content Highlights: Surya kumar yadav check abhishek sharma pocket for any notes available