കൊൽക്കത്തയെ എറിഞ്ഞിട്ട ശ്രേയസിന്റെ പിള്ളേർ ആർസിബിയെയും ചുരുട്ടിക്കെട്ടി; പഞ്ചാബ് വിജയ ലക്ഷ്യം 96

ഹോം ഗ്രൗണ്ടിലെ ആദ്യ ജയമാണ് ആർസിബി ലക്ഷ്യമിടുന്നത്.

dot image

മഴ മൂലം 14 ഓവറാക്കി ചുരുക്കിയ ചിന്നസ്വാമിയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആർസിബിയെ ചുരുട്ടിക്കെട്ടി പഞ്ചാബ് കിങ്‌സ്. കഴിഞ്ഞ മത്സരത്തിൽ കൊൽക്കത്തയെ 95 റൺസിലൊതുക്കി അവിശ്വസനീയ വിജയം സമ്മാനിച്ച പഞ്ചാബ് ബോളർമാർ മികവ് തുടർന്നപ്പോൾ ആർസിബിയും 95 റൺസിലൊതുങ്ങി.

ഇതിലും ചെറിയ സ്‌കോറിൽ ഒതുങ്ങുമായിരുന്ന സ്കോറിനെ ടിം ഡേവിഡാണ് അവസാന ലാപ്പിൽ വെടിക്കെട്ട് നടത്തി രക്ഷിച്ചെടുത്തത്. താരം 26 പന്തിൽ മൂന്ന് സിക്‌സറും അഞ്ചുഫോറും അടക്കം 50 റൺസ് നേടി. രജത് പാടീദാർ 23 റൺസും നേടി. മറ്റാർക്കും തിളങ്ങാനായില്ല. പഞ്ചാബിന് വേണ്ടി യുസ്വേന്ദ്ര ചഹാൽ , അർഷ് ദീപ് സിംഗ്, ഹർപ്രീത് ബ്രാർ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

6 മത്സരങ്ങളില്‍ നാല് ജയവും രണ്ട് തോല്‍വിയുമാണ് ഇരുടീമിനുമുള്ളത്. പോയിന്റ് ടേബിളില്‍ ആർസിബി മൂന്നും പഞ്ചാബ് നാലും സ്ഥാനത്താണ്.


സ്വന്തം ഗ്രൗണ്ടിലെ ആദ്യ ജയമാണ് ആർസിബി ലക്ഷ്യമിടുന്നത്. സീസണിൽ ആർസിബി തോറ്റതെല്ലാം ചിന്നസ്വാമിയിലായിരുന്നു. കൊൽക്കത്തയെക്കതിരെ നേടിയ അവിശ്വസനീയ ജയം തുടരാനാണ് പഞ്ചാബ് ലക്ഷ്യമിടുന്നത്.

Content highlights:  RCB vs PBKS IPL 2025

dot image
To advertise here,contact us
dot image