ചിന്നസ്വാമിയിൽ മഴ; ടോസിട്ടില്ല; ആർസിബി പഞ്ചാബ് ഐപിഎൽ മത്സരം വൈകും

മഴ മൂലം ടോസ് ഇട്ടില്ല

dot image

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും പഞ്ചാബ് കിങ്‌സും തമ്മിലുള്ള ഇന്നത്തെ ഐപിഎൽ മത്സരം അനിശ്ചിതത്തിൽ. മഴ മൂലം ടോസ് ഇട്ടില്ല. ഏഴുമണിക്കാണ് സാധാരണ ടോസ് ഇടാറുള്ളത്. ഇന്ന് രാവിലെ മുതൽ ചെറിയ മഴ ഉണ്ടായിരുന്നു. ഇപ്പോൾ മഴ ശമിച്ചിട്ടുണ്ടെന്നും ഉടൻ ടോസിടാൻ കഴിയുമെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. 6 മത്സരങ്ങളില്‍ നാല് ജയവും രണ്ട് തോല്‍വിയുമാണ് ഇരുടീമിനുമുള്ളത്. പോയിന്റ് ടേബിളില്‍ ആർസിബി മൂന്നും പഞ്ചാബ് നാലും സ്ഥാനത്താണ്.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു: ഫില്‍ സാള്‍ട്ട്, വിരാട് കോലി, ദേവദത്ത് പടിക്കല്‍, രജത് പാടിധാര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിംഗ്സ്റ്റണ്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹേസല്‍വുഡ്, യാഷ് ദയാല്‍, സുയാഷ് ശര്‍മ.

പഞ്ചാബ് കിംഗ്‌സ്: പ്രിയാന്‍ഷ് ആര്യ, പ്രഭ്സിമ്രാന്‍ സിംഗ്, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നെഹാല്‍ വധേര, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍) / മാര്‍ക്കസ് സ്റ്റോയിനിസ്, ഗ്ലെന്‍ മാക്‌സ്വെല്‍, ശശാങ്ക് സിംഗ്, മാര്‍ക്കോ ജാന്‍സെന്‍, സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, യുസ്വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ്, വിജയ്കുമാര്‍ വൈശാഖ്.

Content highlights: RCB vs PBKS IPL 2025: Rain delays toss in Bengaluru at Chinnaswamy Stadium

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us