ബാബർ അസം ഉടൻ തന്നെ വിരാടിനേക്കാൾ മികച്ച ക്രിക്കറ്ററാകും; അവകാശ വാദവുമായി കറാച്ചി കിങ്‌സ് ഉടമ

ബാബർ തിരിച്ചുവരവ് നടത്തുമ്പോൾ വിവ് റിച്ചാർഡ്‌സ്, ഗാരി സോബേഴ്‌സ് എന്നിവരുമായി താരതമ്യപ്പെടുത്തുന്ന രീതിയിലേക്ക് വളരുമെന്ന് കിംഗ്‌സിന്റെ ഉടമ പറഞ്ഞു

dot image

ബാബർ അസം ഉടൻ തന്നെ ഫോമിലേക്ക് തിരിച്ചെത്തുമെന്നും വിരാട് കോഹ്‌ലിയേക്കാൾ മികച്ച കളിക്കാരനായി മാറുമെന്നും പാകിസ്താൻ സൂപ്പർ ലീഗ് ടീമായ കറാച്ചി കിങ്സിന്റെ ഉടമ സൽമാൻ ഇക്ബാൽ. നിലവിൽ പാകിസ്ഥാൻ സൂപ്പർ ലീഗ് 2025 ൽ പെഷവാർ സാൽമിക്ക് വേണ്ടി കളിക്കുന്ന ബാബർ രണ്ട് മത്സരങ്ങളിൽ നിന്ന് 0.50 ശരാശരിയിൽ ഒരു റൺസ് മാത്രമേ നേടിയിട്ടുള്ളൂ.

ബാബർ തിരിച്ചുവരവ് നടത്തുമ്പോൾ വിവ് റിച്ചാർഡ്‌സ്, ഗാരി സോബേഴ്‌സ് എന്നിവരുമായി താരതമ്യപ്പെടുത്തുന്ന രീതിയിലേക്ക് വളരുമെന്ന് കിംഗ്‌സിന്റെ ഉടമ പറഞ്ഞു.മുൾട്ടാൻ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 2023 ലെ ഏഷ്യാ കപ്പ് മത്സരത്തിൽ നേപ്പാളിനെതിരെ 151 റൺസ് നേടിയതിന് ശേഷം ബാബർ ഒരു സെഞ്ച്വറി പോലും നേടിയിട്ടില്ല. പാകിസ്ഥാൻ സെമിയിലേക്ക് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ട അതേ വർഷം നടന്ന ഏകദിന ലോകകപ്പിന് ശേഷം ബാബർ മൂന്ന് ഫോർമാറ്റുകളുടെയും ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞിരുന്നു.

കഴിഞ്ഞ വർഷം വെസ്റ്റ് ഇൻഡീസിലും യുഎസ്എയിലും നടന്ന ടി20 ലോകകപ്പിന് മുമ്പ്, ബാബർ ലിമിറ്റഡ് ഓവർ ഫോർമാറ്റുകളിൽ ക്യാപ്റ്റനായി തിരിച്ചെത്തി. എന്നാൽ പാകിസ്ഥാൻ ലീഗ് ഘട്ടത്തിനപ്പുറം കടക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് അദ്ദേഹം വീണ്ടും ക്യാപ്റ്റൻ സ്ഥാനം രാജിവെക്കേണ്ടി വന്നു. ചാംപ്യൻസ് ട്രോഫിയിലും മോശം ഫോമിലായിരുന്നു. ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയ്ക്കുള്ള പാകിസ്ഥാൻ ടീമിലും ബാബറിന് ഇടം ലഭിച്ചില്ല.

ഏകദിനത്തിൽ 131 മത്സരങ്ങളിൽ നിന്ന് 6231 റൺസും ടെസ്റ്റിൽ 59 മത്സരങ്ങളിൽ നിന്ന് 4235 റൺസും ടി 20 യിൽ 128 മത്സരങ്ങളിൽ നിന്ന് 4233 റൺസുമാണ് ബാബർ നേടിയിട്ടുള്ളത്. വിരാട് കോഹ്‌ലി ഏകദിനത്തിലെ 302 മത്സരത്തിൽ നിന്ന് 14181 റൺസും ടെസ്റ്റിലെ 121 മത്സരങ്ങളിൽ നിന്ന് 9230 റൺസും ടി 20 യിൽ 125 മത്സരങ്ങളിൽ നിന്ന് 4188 റൺസും നേടി.

Content highlights:Babar Azam will become a bigger player than Virat Kohli

dot image
To advertise here,contact us
dot image