
ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനും മുംബൈ ഇന്ത്യൻസ് താരവുമായ രോഹിത് ശര്‍മക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യൻ താരം വീരേന്ദര്‍ സെവാഗ്. കരിയറിൽ രോഹിത് നേടിയ നേട്ടങ്ങൾ ഓർക്കണമെങ്കിൽ അദ്ദേഹം എത്രയും പെട്ടെന്ന് വിരമിക്കണമെന്ന് സെവാഗ് പറഞ്ഞു. രോഹിത് തന്റെ നീണ്ട കരിയറിൽ ഒരുപാട് നേട്ടങ്ങൾ നേടിയവനാണ്. ഇന്ത്യൻ ടീമിന് വേണ്ടിയും മഹത്തായ ചരിത്രങ്ങൾ എഴുതിക്കുറിച്ചു. എന്നാൽ ഇപ്പോൾ താരം പ്രതിഭയുടെ നിഴൽ പോലുമില്ലാതെ ബുദ്ധിമുട്ടുകയാണ്, കൂടുതൽ പറയിപ്പിക്കാതെ കളം വിടുന്നതാണ് ബുദ്ധി, രോഹിത് കൂട്ടിച്ചേർത്തു.
കഴിഞ്ഞ 10 വര്‍ഷത്തിനിടയിൽ ഒരു ഐപിഎൽ സീസണിൽ മാത്രമാണ് 400 റണ്‍സിലധികം സ്കോര്‍ ചെയ്തതെന്നും രോഹിത് ഓർമപ്പെടുത്തി. പവർപ്ളേ മുതൽ തന്നെ അടിച്ചുതകർക്കുന്നത് നല്ലത് തന്നെ, ടീമിനാണ് ഈ മാറ്റമെന്ന് പറയുമ്പോഴും ഫ്രീ വിക്കറ്റായി മാറുമ്പോൾ അതേ ടീം തന്നെയാണ് പ്രതിരോധത്തിലാക്കുന്നതെന്നും സെവാഗ് സൂചിപ്പിച്ചു.
അതേ സമയം ഇന്നലെ സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരായ മത്സരത്തില്‍ മൂന്ന് സിക്സുകള്‍ നേടി നല്ല തുടക്കമിട്ടെങ്കിലും പവര്‍ പ്ലേ അവസാനിക്കും മുമ്പ് 26 റണ്‍സുമായി രോഹിത് പുറത്തായിരുന്നു. സീസണില്‍ ഇതുവരെ കളിച്ച ആറ് കളികളില്‍ 13.66 ശരാശരിയില്‍ 82 റണ്‍സ് മാത്രമാണ് രോഹിത് നേടിയത്. ഇതിൽ 30 റൺസിന് മുകളിൽ ഒന്നിലും സ്കോർ ചെയ്തിട്ടില്ല.
Content highlights: virender sehwag on rohit sharma ipl 2025