
ഐപിഎല്ലില്‍ ഇന്ന് ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സ് പോരാട്ടം. ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടായ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ ഉച്ചതിരിഞ്ഞ് 3.30നാണ് മത്സരം.
പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നവരാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. ആറ് മത്സരങ്ങളിൽ ഒരു തോൽവി മാത്രമുള്ള ഡൽഹിക്ക് 10 പോയിന്റ് മാത്രമാണുള്ളത്. ആറ് മത്സരങ്ങളിൽ രണ്ട് തോൽവിയുള്ള ഗുജറാത്ത് എട്ട് പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.
ഏഴ് മത്സരങ്ങളിൽ നിന്ന് അഞ്ചു ജയമുള്ള പഞ്ചാബാണ് 10 പോയിന്റുമായി രണ്ടാം സ്ഥാനത്ത്. പരസ്പരം ഏറ്റുമുട്ടിയ അഞ്ച് മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ ഡല്‍ഹി ജയിച്ചപ്പോള്‍ രണ്ടെണ്ണത്തില്‍ ജയം ഗുജറാത്തിന്‍റെ കൂടെ നിന്നു. . മത്സരം പുരോഗമിക്കുന്തോറും സ്പിന്നിന് പിന്തുണ കൂടുന്ന പിച്ചില്‍ ആദ്യം ബാറ്റിങ്ങെടുത്ത് വലിയ സ്കോര്‍ കണ്ടെത്താനാകും ഇരു ടീമുകളുടെയും ശ്രമം.
Content highlights: dc vs gt ipl 2025