പഞ്ചാബ് ബോളർമാരുടെ മികവല്ല, ആർസിബിയുടെ തോൽവിക്ക് കാരണം ബാറ്റർമാരുടെ കഴിവുകേട്: സെവാഗ്

ആര്‍സിബി നിരയിൽ രണ്ട് പേർ മാത്രമാണ് രണ്ടക്കം കടന്നത്

dot image

പ‍ഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ബാറ്റിംഗ് നിരയുടെ പ്രകടനത്തെ രൂക്ഷമായി വിമർശിച്ച് മുന്‍ ഇന്ത്യൻ താരം വീരേന്ദര്‍ സെവാഗ്. എല്ലാവരും വിക്കറ്റുകൾ വലിച്ചെറിയുകയാണ് ചെയ്തതെന്നും ഒരാളെങ്കിലും ഗ്രൗണ്ടിന് അനുസരിച്ച് കളിച്ചിരുന്നുവെങ്കിൽ സ്കോർ 120 റൺസിലേക്ക് എങ്കിലും എത്തിക്കാമായിരുന്നുവെന്നും സെവാഗ് പറഞ്ഞു.

ആര്‍സിബി ബാറ്റിംഗ് നിര ഒന്നടങ്കം മോശമായാണ് കളിച്ചത്. ഒരു ബാറ്റര്‍ പോലും നല്ല പന്തിലല്ല പുറത്തായത്. എല്ലാവരും മോശം ഷോട്ട് കളിക്കാന്‍ ശ്രമിച്ചാണ് പുറത്തായത്. വിക്കറ്റെടുക്കുന്നതും വിക്കറ്റ് വലിച്ചെറിയുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും പഞ്ചാബ് ബൗളര്‍മാരുടെ മിടുക്കുകൊണ്ടല്ല, ആര്‍സിബി ബാറ്റർമാരുടെ കഴിവുകേടാണ് തോൽവിക്ക് കാരണമെന്നും സെവാഗ് പറഞ്ഞു.

മഴ മൂലം 14 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ തോൽപ്പിച്ച് പഞ്ചാബ് കിങ്‌സ്. ചിന്നസ്വാമിയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആർസിബി നേടിയ 95 റൺസ് 11 ബോളുകൾ ശേഷിക്കെ പഞ്ചാബ് മറികടന്നു. പഞ്ചാബിന് വേണ്ടി നേഹൽ വദ് ഹേര 33 റൺസ് നേടി.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ആർസിബി ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 95 റൺസ് നേടിയത്. ടിം ഡേവിഡ് 26 പന്തിൽ മൂന്ന് സിക്‌സറും അഞ്ചുഫോറും അടക്കം 50 റൺസ് നേടി. രജത് പാടീദാർ 23 റൺസും നേടി. മറ്റാർക്കും തിളങ്ങാനായില്ല. പഞ്ചാബിന് വേണ്ടി യുസ്വേന്ദ്ര ചഹാൽ , അർഷ് ദീപ് സിംഗ്, ഹർപ്രീത് ബ്രാർ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. ആർസിബിക്ക് വേണ്ടി ഹേസൽ വുഡ് മൂന്ന് വിക്കറ്റും ഭുവനേശർ കുമാർ രണ്ട് വിക്കറ്റും നേടി.

Content highlights: Virender Sehwag Brutally Slams RCB Batters

dot image
To advertise here,contact us
dot image