BCCI പുറത്താക്കിയതിന്റെ മൂന്നാം ദിനം KKR നൊപ്പം സഹപരിശീലകറോളിൽ ചാർജേറ്റെടുത്ത് അഭിഷേക് നായർ

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തന്നെയാണ് ഇക്കാര്യം അറിയിച്ച് കൊണ്ട് രം​ഗത്തെത്തിയത്.

dot image

അടുത്തിടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സഹപരിശീലക സ്ഥാനത്തുനിന്ന് ബിസിസിഐ നീക്കം ചെയ്ത അഭിഷേക് നായര്‍ തന്റെ മുൻ ഐപിഎല്‍ ടീം ആയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ചേര്‍ന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തന്നെയാണ് ഇക്കാര്യം അറിയിച്ച് കൊണ്ട് രം​ഗത്തെത്തിയത്. പരിശീലക സംഘത്തിലെ അഭിഷേകിന്റെ റോള്‍ എന്താണെന്നത് ടീം വ്യക്തമാക്കിയിട്ടില്ലെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ കൊൽക്കത്ത് ടീമിനൊപ്പം അഭിഷേക് ഉണ്ടായിരുന്നു. കൊൽക്കത്തയുടെ അസിസ്റ്റന്റ് കോച്ചായി തന്നെയായിരിക്കും അദ്ദേഹം ചാർജേറ്റെടുക്കുക എന്നാണ് കരുതുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ സ്പിന്നർ വരുൺ ചക്രവർത്തി അഭിഷേകിനൊപ്പമുള്ള ചിത്രം ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയായി നൽകിയതോടെയാണ് അദ്ദേഹം തിരികെ കെകെആറിനൊപ്പം ചേർന്നേക്കുമെന്ന ചർച്ചയും ശക്തമായത്.

ഫീൽഡിങ് പരിശീലകൻ ടി. ദിലീപിനെയും അഭിഷേക് നായരേയും 2 ദിവസം മുമ്പാണ് ബിബിസിഐ പുറത്താക്കിയത്. ബോർഡർ-ഗാവസ്‌കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തെത്തുടർന്നാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ നടപടി. മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീന്റെ വലം കൈയായിരുന്നു സഹ പരിശീലകൻ അഭിഷേക് നായർ. കഴിഞ്ഞ വര്‍ഷം ടി20ലോകകപ്പ് വിജയത്തിന് ശേഷം രാഹുല്‍ ദ്രാവിഡിന് പകരം ഗൗതം ഗംഭീർ പരിശീലകനായി എത്തിയപ്പോഴാണ് സഹ പരിശീലകനായി അഭിഷേക് നായർ കൂടെ എത്തിയത്. ടി ദിലീപ് ആകട്ടെ രാഹുല്‍ ദ്രാവിഡിന് കീഴിലും ഇന്ത്യയുടെ ഫീല്‍ഡിംഗ് പരിശീലകനായിരുന്നു.

ജൂണില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പാണ് ബിസിസിഐയുടെ നിര്‍ണായക തീരുമാനം പുറത്തുവന്നത്. ജൂണ്‍ 20 മുതലാണ് ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പര തുടങ്ങുന്നത്.

നാട്ടില്‍ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ വൈറ്റ് വാഷ് ചെയ്യപ്പെട്ടതിന് പിന്നാലെ ഓസ്ട്രേലിയക്കെതിരായ ബോർഡർ ഗാവസ്‌കർ ട്രോഫിയും ഇന്ത്യൻ കൈവിട്ടിരുന്നു. അഭിഷേക് നായരെ പുറത്താക്കാൻ ടീമിലെ ഒരു ഉന്നതൻ ഇടപെട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇന്ത്യന്‍ സപ്പോര്‍ട്ട് സ്റ്റാഫിലെ സ്വാധീനമുള്ള ഒരു അംഗം അഭിഷേകിനെ പുറത്താക്കുന്നതില്‍ ഇടപെട്ടിട്ടുണ്ടെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തത്.

2018-ലാണ് അഭിഷേക് കൊല്‍ക്കത്തയില്‍ സഹപരിശീലകനായി ചേരുന്നത്. റിങ്കു സിങ് ഉള്‍പ്പെടെ ഒട്ടേറെ താരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതില്‍ അഭിഷേക് നിര്‍ണായകപങ്ക് വഹിച്ചിരുന്നു. 2024 ല്‍ കൊല്‍ക്കത്ത ഐപിഎല്‍ കിരീടം നേടുമ്പോള്‍ അഭിഷേക് ടീമിന്റെ സഹപരിശീലകനായിരുന്നു.

content highlights: Abhishekh nayar to join in kkr coaching staff

dot image
To advertise here,contact us
dot image