
ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരെ നാല് റൺസ് ഓടിയെടുത്ത് റോയൽ ചലഞ്ചേഴ്സ് താരങ്ങളായ വിരാട് കോഹ്‍ലിയും ദേവ്ദത്ത് പടിക്കലും. ആർസിബി ഇന്നിങ്സിന്റെ മൂന്നാം ഓവറിലാണ് സംഭവം. ഇടംകൈയ്യൻ പേസർ അർഷദീപ് സിങ് എറിഞ്ഞ പന്തിൽ ദേവ്ദത്ത് പടിക്കൽ മികച്ച ടൈമിങ്ങോടെ പന്ത് ഡീപ് മിഡ് വിക്കറ്റിലേക്ക് തട്ടിയിട്ടു. ഡീപ്പിലെ ഫീൽഡർ ഓടിവന്ന് പന്ത് ബൗണ്ടറിയിലേക്ക് പോകാതെ തടഞ്ഞെങ്കിലും, കൃത്യ സമയത്ത് വിക്കറ്റ് കീപ്പർക്ക് പന്ത് കൈമാറാൻ സാധിച്ചില്ല. തൽഫലമായി, കോഹ്‍ലിയും പടിക്കലും നാല് റൺസ് ഓടിയെടുക്കുകയും ചെയ്തു.
മത്സരത്തിൽ റോയൽ ചലഞ്ചേഴ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുത്തു. പ്രിയാൻഷ് ആര്യ 15 പന്തിൽ പ്രിയാൻഷ് 22, പ്രഭ്സിമ്രാൻ സിങ് 17 പന്തിൽ പ്രഭ്സിമ്രാൻ 33, ജോഷ് ഇൻഗ്ലീഷ് 17 പന്തിൽ 29, ശശാങ്ക് സിങ് 33 പന്തിൽ പുറത്താകാതെ 31, മാർകോ ജാൻസൻ 20 പന്തിൽ പുറത്താകാതെ 25 എന്നിവരുടെ പ്രകടനമാണ് പഞ്ചാബിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ആർസിബിക്കായി ക്രുനാൽ പാണ്ഡ്യ, സുയാഷ് ശർമ എന്നിവർ രണ്ട് വിക്കറ്റുകൾ വീഴ്ത്തി.
KOHLI & PADIKKAL RUNNING FOUR IN A AFTERNOON MATCH 🥶 pic.twitter.com/L786SgO4yQ
— Johns. (@CricCrazyJohns) April 20, 2025
മറുപടി ബാറ്റിങ്ങിൽ റോയൽ ചലഞ്ചേഴ്സ് അനായാസം വിജയത്തിലേക്ക് നീങ്ങുകയാണ്. ഒരു റൺസെടുത്ത ഫിൽ സോൾട്ടിന്റെ വിക്കറ്റ് മാത്രമാണ് ആർസിബിക്ക് ഇതുവരെ നഷ്ടമായത്. അർധ സെഞ്ച്വറി പിന്നിട്ട ദേവ്ദത്ത് പടിക്കലിനൊപ്പം വിരാട് കോഹ്‍ലി ക്രീസിൽ തുടരുകയാണ്. 12 ഓവർ പിന്നിടുമ്പോൾ ആർസിബി ഒരു വിക്കറ്റ് നഷ്ടത്തിൽ 108 റൺസെന്ന നിലയിലാണ്.
Content Highlights: Virat Kohli Runs 4 Alongside Devdutt Padikkal