IPL 2025: എട്ട് ഇന്നിങ്സുകളിൽ അഞ്ചിലും 50 കടന്ന് സായി; സീസൺ റൺവേട്ടയിൽ ഒന്നാമൻ

ലഖ്നൗ സൂപ്പർ ജയന്റ്സ് താരം നിക്കോളാസ് പുരാനെ മറികടന്നാണ് സായി സുദർശൻ റൺവേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതെത്തിയത്

dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗ് 2025ൽ കൂടുതൽ റൺസ് അടിച്ച താരങ്ങളുടെ പട്ടികയിൽ ഒന്നാമനായി ​ഗുജറാത്ത് ടൈറ്റൻസ് താരം സായി സുദർശൻ. എട്ട് ഇന്നിങ്സുകളിൽ നിന്നായി 417 റൺസാണ് സായി സുദർശൻ ഇതുവരെ നേടിയത്. അഞ്ച് തവണയും താരം അർധ സെ‍ഞ്ച്വറി പിന്നിട്ടു. 82 റൺസാണ് ഉയർന്ന സ്കോർ.

ലഖ്നൗ സൂപ്പർ ജയന്റ്സ് താരം നിക്കോളാസ് പുരാനെ മറികടന്നാണ് സായി സുദർശൻ റൺവേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതെത്തിയത്. എട്ട് ഇന്നിങ്സുകളിൽ നിന്ന് 368 റൺസാണ് പുരാന്റെ സമ്പാദ്യം. എട്ട് ഇന്നിങ്സുകളിൽ നിന്ന് 333 റൺസ് നേടിയ സൂര്യകുമാർ യാദവ് മൂന്നാം സ്ഥാനത്തും 322 റൺസ് നേടിയ വിരാട് കോഹ്‍ലി നാലാം സ്ഥാനത്തുമുണ്ട്.

അതിനിടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ​ഗുജറാത്ത് ടൈറ്റൻസ് മികച്ച സ്കോറിലേക്ക് നീങ്ങുകയാണ്. ശുഭ്മൻ ​ഗില്ലും സായി സുദർശനും ചേർന്ന ആദ്യ വിക്കറ്റിൽ 114 റൺസ് പിറന്നു. 36 പന്തിൽ ആറ് ഫോറും ഒരു സിക്സറും സഹിതം സായി 52 റൺസെടുത്ത് പുറത്തായി. 80 റൺസെടുത്ത ശുഭ്മൻ ​ഗില്ലും 26 റൺസുമായി ജോസ് ബട്ലറുമാണ് ക്രീസിൽ. മത്സരം 17 ഓവർ പിന്നിടുമ്പോൾ ​ഗുജറാത്ത് ടൈറ്റൻസ് ഒരു വിക്കറ്റ് നഷ്ടത്തിൽ 162 റൺസെന്ന നിലയിലാണ്.

Content Highlights: Sai Sudharsan scores 50 plus runs in five innings out of eight

dot image
To advertise here,contact us
dot image