'വിദേശ താരങ്ങൾ ഐപിഎൽ കളിക്കുന്നത് അവധിക്കാലം ആഘോഷിക്കാൻ'; വിമർശിച്ച് വിരേന്ദർ സെവാ​ഗ്

'മാക്സ്‍വെല്ലിനും ലിവിങ്സ്റ്റനും ടീമിനോട് ഒരു പ്രതിബദ്ധതയുമില്ല. ഇരുവരും വെറുതെ കളിക്കുന്നവരാണ്'

dot image

ഇന്ത്യൻ പ്രീമിയർ ലീഗിൽ മോശം ഫോമിൽ കളിക്കുന്ന ഗ്ലെന്‍ മാക്സ്‍വെല്ലിനും ലിയാം ലിവിങ്സ്റ്റണിനെയും കടുത്ത ഭാഷയിൽ വിമർശിച്ച് ഇന്ത്യൻ മുന്‍ താരം വീരേന്ദർ സേവാഗ്. ഇരുവർക്കും ഐപിഎൽ വിജയിക്കാൻ താൽപ്പര്യമില്ലെന്നാണ് സെവാ​ഗ് പറയുന്നത്. 'അവർക്കു സ്കോർ കണ്ടെത്താൻ താൽപര്യമില്ല. മാക്സ്‍വെല്ലിനും ലിവിങ്സ്റ്റനും ടീമിനോട് ഒരു പ്രതിബദ്ധതയുമില്ല. ഇരുവരും വെറുതെ കളിക്കുന്നവരാണ്.' ക്രിക്ബസിനോട് സെവാ​ഗ് പ്രതികരിച്ചു.

'മുമ്പ് ഐപിഎൽ കളിച്ച വിദേശതാരങ്ങളായ ഡേവിഡ് വാർണർ, എ ബി ഡിവില്ലിയേഴ്സ്, ഗ്ലെൻ മഗ്രാത്ത് എന്നിവരെല്ലാം ടീമിനു വേണ്ടി കഠിനാധ്വാനം ചെയ്തവരാണ്. ഞാൻ കളിച്ചിരുന്നപ്പോൾ ടീമിൽ ഉൾപ്പെടുത്താത്തതിന് മഗ്രാത്ത് എന്നോടു ദേഷ്യപ്പെട്ടിട്ടുണ്ട്. ഒരുപാട് വിദേശ താരങ്ങൾ ഐപിഎൽ കളിച്ചിട്ടുണ്ട്. പ്ലേ ഓഫ് പോലുള്ള നിർണായക മത്സരങ്ങൾ തോറ്റാലും ചില വിദേശ താരങ്ങൾക്ക് പാർട്ടി വേണം. അവിടെ ഇന്ത്യന്‍ താരങ്ങൾ മാത്രമായിരിക്കും സങ്കടപ്പെട്ട് ഇരിക്കുന്നത്. പലപ്പോഴും ഇക്കാര്യം ഞാൻ ടീമുടമകളോട് പറഞ്ഞിട്ടുള്ളതാണ്.' സെവാഗ് വ്യക്തമാക്കി.

ഐപിഎൽ മെ​ഗാതാരലേലത്തിൽ 4.2 കോടിക്കാണ് മാക്സ്‍വെല്ലിനെ പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത്. ലിയാം ലിവിങ്സ്റ്റന് 10.75 കോടിയും ലഭിച്ചു. എന്നാൽ സീസണിൽ ഇരുവർക്കും മികച്ച പ്രകടനം നടത്താൻ സാധിച്ചിട്ടില്ല. സീസണിൽ ആർസിബിക്കായി ആറ് ഇന്നിങ്സുകളിൽനിന്ന് 87 റൺസ് മാത്രമാണ് ഇം​ഗ്ലണ്ട് ഓൾറൗണ്ടർ ലിയാം ലിവിങ്സ്റ്റൻ നേടിയത്. രണ്ടു വിക്കറ്റുകളും സ്വന്തമാക്കി. അഞ്ച് ഇന്നിങ്സുകൾ കളിച്ച മാക്സ്‍വെല്ലിന് 41 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. നാല് വിക്കറ്റുകളും സ്വന്തമാക്കി. ഇരുവരെയും മോശം പ്രകടനത്തെ തുടർന്ന് ടീമിന് പുറത്തിരുത്തിയിരിക്കുകയാണ്.

Content Highlights: Virender Sehwag Roasts 2 Misfiring Overseas IPL Stars

dot image
To advertise here,contact us
dot image