'പ്രസിദ്ധിന്റെ ബൗളിങ് കൂടുതൽ മെച്ചപ്പെടുന്നു, അവൻ അഭിനന്ദനം അർഹിക്കുന്നു': ഒയിൻ മോർ​ഗൻ

'മത്സരത്തിന്റെ മധ്യ ഓവറുകളിൽ പ്രസിദ്ധ് കൊണ്ടുവരുന്ന കരുത്ത് അഭിനന്ദിക്കപ്പെടണം'

dot image

ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തുന്ന ​ഗുജറാത്ത് ടൈറ്റൻസ് പേസർ പ്രസിദ്ധ് കൃഷ്ണയെ പ്രശംസിച്ച് ഇം​ഗ്ലണ്ട് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഒയിൻ മോർ​ഗൻ. 'പ്രസിദ്ധ് നിലവിൽ പർപ്പിൾ ക്യാപ് ഉടമയാണ്. താരത്തിൻ്റെ ബൗളിങ് കൂടുതൽ മികച്ചതായിക്കൊണ്ടിരിക്കുന്നു. പ്രസിദ്ധിന്റെ ബൗളിങ്ങിന് ഒരൽപ്പം വേഗത കൂടുതലാണെന്ന് ഞങ്ങൾക്കറിയാം. മത്സരത്തിന്റെ മധ്യ ഓവറുകളിൽ പ്രസിദ്ധ് കൊണ്ടുവരുന്ന കരുത്ത് അഭിനന്ദിക്കപ്പെടണം. മധ്യ ഓവറുകളിൽ ഇത്തരത്തിലുള്ള വേ​ഗത ഉണ്ടാകുന്നത് വിലമതിക്കാനാവാത്തതാണ്.' ഒയിൻ മോർ​ഗൻ ജിയോഹോട്സ്റ്റാറിനോട് പ്രതികരിച്ചു.

'ഐപിഎല്ലിൽ ഇപ്പോൾ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരം പ്രസിദ്ധ് ആണ്. നാല് വിക്കറ്റുകളുടെ വലിയ വ്യത്യാസത്തിലാണ് പ്രസിദ്ധ് ഓറഞ്ച് ക്യാപ് പട്ടികയിൽ മുന്നിൽ നിൽക്കുന്നത്. പ്രസിദ്ധ് ഒരു മികച്ച കളിക്കാരനായി വളരുന്നതും ഏകദിന, ടെസ്റ്റ്, ടി20കളിൽ പ്രസിദ്ധ് മികച്ച താരമായി ഉയരും.' എന്ന് മോർഗൻ വ്യക്തമാക്കി.

ഐപിഎൽ സീസണിൽ കൂടുതൽ വിക്കറ്റ് നേടിയ താരങ്ങളുടെ പട്ടികയിൽ ​ഗുജറാത്ത് ടൈറ്റൻസ് താരം പ്രസിദ്ധ് കൃഷ്ണയാണ് ഒന്നാമത്. കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ രണ്ട് വിക്കറ്റുകൾ കൂടി പ്രസിദ്ധ് സ്വന്തമാക്കിയിരുന്നു. ഇതോടെ ഐപിഎൽ സീസണിൽ പ്രസിദ്ധിന്റെ ആകെ വിക്കറ്റ് നേട്ടം 16 ആയി.

Content Highlights: Eoin Morgan Praises IPL 2025 Purple Cap Holder

dot image
To advertise here,contact us
dot image