
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത ഗുജറാത്ത് ടൈറ്റൻസ് സ്പിന്നർ റാഷിദ് ഖാനെ പ്രകീർത്തിച്ച് സഹതാരം സായ് കിഷോർ. 'റാഷിദ് ലോകത്തിലെ ഏറ്റവും മികച്ച ടി20 ബൗളർമാരിൽ ഒരാളാണ്. റാഷിദിന്റെ വിക്കറ്റ് നേടാനുള്ള കഴിവ് തിരിച്ചുലഭിച്ചുകൊണ്ടിരിക്കുന്നു. ഗുജറാത്ത് ടൈറ്റൻസ് എപ്പോഴും റാഷിദിനെ പിന്തുണയ്ക്കുന്നുണ്ട്.' മത്സരശേഷം സായി കിഷോർ പ്രതികരിച്ചു.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ഗുജറാത്ത് ടൈറ്റൻസിന്റെ ബൗളിങ് മികവിനെക്കുറിച്ചും സായി കിഷോർ സംസാരിച്ചു. പിച്ചിൽ മതിയായ ഗ്രിപ്പ് ഉണ്ടായിരുന്നു. രണ്ടാം ഇന്നിങ്സിൽ ഗ്രിപ്പ് കൂടുതൽ ആയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് മികച്ച സ്കോർ കണ്ടെത്തിയെന്നും സായി കിഷോർ വ്യക്തമാക്കി.
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 39 റൺസിനാണ് ഗുജറാത്ത് ടൈറ്റൻസ് വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് നേടി. 55 പന്തിൽ 90 റൺസ് നേടിയ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ പ്രകടനമാണ് ഗുജറാത്തിനെ മികച്ച സ്കോറിലെത്തിച്ചത്. മറുപടി ബാറ്റിങ്ങിൽ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ റൺസിലെത്താനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് സാധിച്ചുള്ളു. ഗുജറാത്തിനായി പ്രസിദ്ധ് കൃഷ്ണയും റാഷിദ് ഖാനും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.
Content Highlights: Rashid is one of the best T20 bowlers in the world: Sai Kishore