
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിലെ തോൽവിയിൽ പ്രതികരണവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മെന്റർ ഡ്വെയ്ൻ ബ്രാവോ. ആന്ദ്രേ റസ്സലിന്റെ മോശം ഫോമാണ് ബ്രാവോ നേരിട്ട ഒരു ചോദ്യം. റസ്സൽ പരിചയസമ്പന്നനും മികച്ച കളിക്കാരുനമെന്നായിരുന്നു ബ്രാവോയുടെ മറുപടി.
'കുറച്ച് മത്സരങ്ങളിൽ ലെഗ് സ്പിന്നർമാർ റസ്സലിനെ പുറത്താക്കി. പക്ഷേ കൊൽക്കത്ത മുൻനിര ബാറ്റിങ്ങിൽ ബുദ്ധിമുട്ടുകയാണ്. ഒരു ടീമിൽ എല്ലാവരും സംഭാവന നിർണായകമാണ്. ഐപിഎൽ ഒരു വലിയ ടൂർണമെന്റാണ്. നന്നായി കളിച്ചില്ലെങ്കിൽ ബാറ്റർമാർക്ക് ആത്മവിശ്വാസം നഷ്ടപ്പെടും.' മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ ബ്രാവോ പ്രതികരിച്ചു.
'റസ്സലിനെ പുറത്താക്കാൻ എല്ലാ ടീമുകൾക്കും ലെഗ് സ്പിന്നർമാർ ഇല്ല. റാഷിദ് ഖാനെപ്പോലെയുള്ള ഒരു മികച്ച സ്പിന്നർക്കെതിരെയാണ് റസ്സൽ കഴിഞ്ഞ ദിവസം കളിച്ചത്. റസ്സൽ ബാറ്റ് ചെയ്യാൻ വരുമ്പോഴെല്ലാം കൊൽക്കത്തയ്ക്ക് വിജയിക്കാൻ ഓവറിൽ 14 അല്ലെങ്കിൽ 15 റൺസ് വേണമെന്ന നിലയിലാണ്. കൊൽക്കത്തയ്ക്കായി റസ്സൽ വർഷങ്ങളായി കളിക്കുന്നു. മികച്ച പ്രകടനങ്ങൾ അവനിൽ നിന്നുണ്ടാകണമെങ്കിൽ കൊൽക്കത്തയുടെ മുൻനിര കൂടുതൽ ശ്രദ്ധിച്ച് കളിക്കേണ്ടതുണ്ട്.' ബ്രാവോ വ്യക്തമാക്കി.
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 39 റൺസിനാണ് ഗുജറാത്ത് ടൈറ്റൻസ് വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് നേടി. 55 പന്തിൽ 90 റൺസ് നേടിയ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ പ്രകടനമാണ് ഗുജറാത്തിനെ മികച്ച സ്കോറിലെത്തിച്ചത്. മറുപടി ബാറ്റിങ്ങിൽ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ റൺസിലെത്താനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് സാധിച്ചുള്ളു. ഗുജറാത്തിനായി പ്രസിദ്ധ് കൃഷ്ണയും റാഷിദ് ഖാനും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.
Content Highlights: KKR mentor Dwayne Bravo slams batters