
ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് എട്ടുവിക്കറ്റിന്റെ തകർപ്പൻ ജയം. 160 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 17.5 ഓവറിൽ വിജയലക്ഷ്യം മറികടന്നു. 51 റൺസ് നേടിയ ലും 57 റൺസുമായി പുറത്താകാതെ നിന്ന കെ.എൽ രാഹുലുമാണ് ഡൽഹിക്ക് വിജയം സമ്മാനിച്ചത്.
നേരത്തെ ലഖ്‌നൗ 20 ഓവറിൽ 159 റൺസിൽ ഒതുങ്ങി. തുടക്കത്തിൽ മിച്ചൽ മാര്‍ഷും എയ്ഡൻ മാര്‍ക്രവും നന്നായി ബാറ്റ് ചെയ്‌തെങ്കിലും പിന്നീട് വന്നവർക്ക് മുതലാക്കാനയില്ല. മാര്‍ഷ് 36 പന്തിൽ 45 റൺസ് നേടി പുറത്തായപ്പോൾ മാര്‍ക്രം 33 പന്തിൽ 52 റൺസ് നേടി. ആയുഷ് ബദോനി 21 പന്തിൽ 36 റൺസ് നേടി.
ഡൽഹിക്ക് വേണ്ടി മുകേഷ് കുമാർ നാല് വിക്കറ്റ് നേടി. നയലോവറിൽ 33 റൺസ് വിട്ടുകൊടുത്താണ് ഈ നേട്ടം. നേരത്തെ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സാഹചര്യങ്ങൾ വിലയിരുത്താനാണ് ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചതെന്ന് ഡൽഹി നായകൻ അക്സർ പട്ടേൽ പറഞ്ഞു. ശ്രീലങ്കൻ പേസര്‍ ദുഷ്മന്ത ചമീരയെ ഡൽഹി ക്യാപിറ്റൽസ് ടീമിലെത്തിച്ചപ്പോൾ അവസാന മത്സരത്തിലെ ടീമിൽ ഒരു മാറ്റവും വരുത്താതെയാണ് ലഖ്‌നൗ ഇറങ്ങിയത്.
Content Highlights: lucknow super giants vs delhi capitals