IPL 2025: പർപ്പിൾ ക്യാപിൽ പ്രസിദ്ധിന്റെ ആധിപത്യം; ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ സായി ഒന്നാമൻ

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ രണ്ട് വിക്കറ്റുകൾ കൂടി പ്രസിദ്ധ് സ്വന്തമാക്കിയിരുന്നു

dot image

ഐപിഎൽ സീസണിൽ കൂടുതൽ വിക്കറ്റ് നേടിയ താരങ്ങളുടെ പട്ടികയിൽ ​ഗുജറാത്ത് ടൈറ്റൻസ് താരം പ്രസിദ്ധ് കൃഷ്ണ ഒന്നാമത് തുടരുന്നു. കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ രണ്ട് വിക്കറ്റുകൾ കൂടി പ്രസിദ്ധ് സ്വന്തമാക്കിയിരുന്നു. ഇതോടെ ഐപിഎൽ സീസണിൽ പ്രസിദ്ധിന്റെ ആകെ വിക്കറ്റ് നേട്ടം 16 ആയി.

ഐപിഎൽ സീസണിൽ കൂടുതൽ വിക്കറ്റ് നേടിയവർക്കുള്ള പർപ്പിൾ ക്യാപ് വ്യക്തമായ ആധിപത്യത്തോടെയാണ് പ്രസിദ്ധ് തലയിൽവെച്ചിരിക്കുന്നത്. സീസണിൽ കൂടുതൽ വിക്കറ്റ് നേടിയവരുടെ പട്ടികയിൽ രണ്ടാമതുള്ള കുൽദീപ് യാദവിന് എട്ട് മത്സരങ്ങളിൽ നേടാനായത് 12 വിക്കറ്റുകളാണ്. ചെന്നൈ സൂപ്പർ കിങ്സിന്റെ നൂർ അഹമ്മദും എട്ട് മത്സരങ്ങളിൽ നിന്ന് 12 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്.

കൂടുതൽ റൺസ് അടിച്ചവർക്കുള്ള ഓറ‍ഞ്ച് ക്യാപ് പോരാട്ടത്തിൽ ​ഗുജറാത്ത് ടൈറ്റൻസ് താരം സായി സുദർശനാണ് ഒന്നാമൻ. എട്ട് ഇന്നിങ്സുകളിൽ നിന്നായി 417 റൺസാണ് സായി സുദർശൻ ഇതുവരെ നേടിയത്. അഞ്ച് തവണയും താരം അർധ സെ‍ഞ്ച്വറി പിന്നിട്ടു. 82 റൺസാണ് ഉയർന്ന സ്കോർ.

എട്ട് ഇന്നിങ്സുകളിൽ നിന്ന് 368 റൺസ് നേടിയ നിക്കോളാസ് പുരാനാണ് രണ്ടാം സ്ഥാനത്തുള്ളത്. എട്ട് ഇന്നിങ്സുകളിൽ നിന്ന് 356 റൺസ് നേടിയ ജോസ് ബട്ലറാണ് ഓറഞ്ച് ക്യാപിനായുള്ള പോരാട്ടത്തിൽ മൂന്നാമൻ. 333 റൺസ് നേടിയ സൂര്യകുമാർ യാദവ് നാലാം സ്ഥാനത്തും 322 റൺസ് നേടിയ വിരാട് കോഹ്‍ലി അഞ്ചാം സ്ഥാനത്തുമുണ്ട്.

Content Highlights: Prasidh Krishna extends lead at Purple Cap top, Sai on Orange Cap top

dot image
To advertise here,contact us
dot image