'താങ്ക്സ് ബ്രോ'; ബിസിസിഐ പുറത്താക്കിയ അഭിഷേക് നായർക്ക് നന്ദി പറഞ്ഞ് രോഹിത് ശർമ

2024 ആ​ഗസ്റ്റിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലക സ്ഥാനം ഏറ്റെടുത്ത ​ഗൗതം ​ഗംഭീറിന്റെ സംഘത്തിലെ സഹപരിശീലകനായിരുന്നു ​അഭിഷേക് നായർ

dot image

ഇന്ത്യൻ സഹപരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട അഭിഷേക് നായര്‍ക്ക് നന്ദി പറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശര്‍മ. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ അർധ സെഞ്ച്വറി നേടിയത് ആഘോഷിക്കുന്ന ചിത്രം പങ്കുവച്ചാണ് രോഹിത് അഭിഷേക് നായര്‍ക്ക് നന്ദി അറിയിച്ചത്. താങ്ക്സ് ബ്രോ എന്നാണ് രോഹിത് ശർമ അഭിഷേക് നായരെ മെൻഷൻ ചെയ്തുകൊണ്ട് ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

2024 ആ​ഗസ്റ്റിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലക സ്ഥാനം ഏറ്റെടുത്ത ​ഗൗതം ​ഗംഭീറിന്റെ സംഘത്തിലെ സഹപരിശീലകനായിരുന്നു ​അഭിഷേക് നായർ. എന്നാൽ പിന്നീടുള്ള പരമ്പരകളിൽ ഇന്ത്യയുടെ പ്രകടനം മോശമായതാണ് അഭിഷേക് നായരെ ബിസിസിഐ പുറത്താക്കാൻ കാരണമായത്. തുടർന്ന് ഈ വർഷം ആദ്യം നടന്ന ചാംപ്യൻസ് ട്രോഫി മുതൽ അഭിഷേക് നായരുടെ സേവനം ബിസിസിഐ മാറ്റിനിർത്തുകയായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് അഭിഷേക് നായരെ ഇന്ത്യൻ പരിശീലക സംഘത്തിൽ നിന്ന് ബിസിസിഐ പുറത്താക്കുകയും ചെയ്തു.

കഴിഞ്ഞ വർഷം ഐപിഎൽ ചാംപ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പരിശീലക സംഘത്തിൽ അഭിഷേക് നായരും ഉണ്ടായിരുന്നു. ​ഗൗതം ​ഗംഭീർ മെന്ററായ ടീമിനൊപ്പമാണ് അഭിഷേക് നായർ പ്രവർത്തിച്ചത്. ഇപ്പോൾ വീണ്ടും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പരിശീലക സംഘത്തിൽ അഭിഷേക് നായർ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഈ സീസണിൽ കൊൽക്കത്തയുടെ പ്രകടനം മോശമാണ്.

Content Highlights: Rohit Sharma's Two-Word Message For Abhishek Nayar

dot image
To advertise here,contact us
dot image