
ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ഡൽഹി ക്യാപിറ്റൽസ് എട്ടുവിക്കറ്റിന്റെ ഉജ്ജ്വല വിജയം കൈവരിച്ചപ്പോൾ മത്സരത്തിൽ ഉയർന്നുനിന്നത് ഡൽഹിയുടെ സൂപ്പർ താരം കെ എൽ രാഹുലിന്റെ തല. ലഖ്‌നൗ ക്യാപ്റ്റൻ റിഷഭ് പന്തിനെ സാക്ഷിയാക്കി അർധ സെഞ്ച്വറിയുമായി കെ എൽ രാഹുൽ ഡൽഹിയെ വിജയത്തിലേക്ക് നയിക്കുമ്പോൾ അത് ലഖ്‌നൗ ഉടമ സഞ്ജീവ് ഗോയങ്കയോടുള്ള മധുര പ്രതികാരം കൂടിയായിരുന്നു. 42 പന്തിൽ മൂന്ന് സിക്‌സും മൂന്ന് ഫോറും അടക്കം 57 റൺസാണ് രാഹുൽ നേടിയത്.
കഴിഞ്ഞ സീസണില്‍ ലഖ്‌നൗ ക്യാപ്റ്റനായിരുന്ന കെ എല്‍ രാഹുലിന് സഞ്ജീവ് ഗോയങ്കയില്‍ നിന്നും പരസ്യമായി ശകാരവും അപമാനവും നേരിടേണ്ടിവന്നിരുന്നത് വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ലഖ്‌നൗ ദയനീയ പരാജയം വഴങ്ങിയതിന് പിന്നാലെയായിരുന്നു സംഭവം. മത്സരശേഷം ഗ്രൗണ്ടിലെത്തി പരസ്യമായി ശകാരിക്കുന്ന ഗോയങ്കയോട് കാര്യമായി പ്രതികരിക്കാതെ വിളറിയ മുഖവുമായി നില്‍ക്കുന്ന രാഹുലിന്റെ ദൃശ്യങ്ങള്‍ ആരാധകരെ ചൊടിപ്പിക്കുകയും ചെയ്തു.
ഇതിനുപിന്നാലെയാണ് രാഹുല്‍ അടുത്ത സീസണില്‍ എല്‍എസ്ജി വിടുന്നത്. രാഹുലിന്റെ പകരക്കാരനായി 27 കോടി രൂപയെന്ന റെക്കോര്‍ഡ് തുക നല്‍കി ടീമിലെത്തിച്ച പന്തിനാവട്ടെ ഇതുവരെ സീസണിൽ തിളങ്ങാനായിട്ടില്ല. ഡൽഹിക്കെതിരായ മത്സരത്തിൽ ഏഴാമനായി എത്തിയ താരം രണ്ട് പന്തിൽ റൺസ് ഒന്നും നേടാതെ പുറത്തായി. മുകേഷ് കുമാറിന്റെ പന്തിലാണ് വിക്കറ്റ്. ഇതിനകം കളിച്ച എട്ട് ഇന്നിങ്‌സുകളിൽ 106 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. 110 ബോളുകളില്‍ നിന്നാണിത്. 96.14 എന്ന മോശം സ്‌ട്രൈക്ക് റേറ്റാണ് റിഷഭിനുള്ളത്. ഇതിൽ ഒരു ഫിഫ്റ്റിയാണ് ആകെ പറയാനുള്ള നേട്ടം.
Content highlights:Rahul takes sweet revenge on Goenka with Pant as witness; Delhi defeats Lucknow