നാലിന് 13 ൽ നിന്നും ഒരു 'ക്ലാസ്' രക്ഷപ്പെടുത്തൽ; മുംബൈക്കെതിരെ ഹൈദരാബാദിന്റെ തിരിച്ചുവരവ്

ഹെൻഡ്രിച് ക്ലാസൻ നടത്തിയ രക്ഷപ്പെടുത്തൽ ഹൈദരാബാദിന് തുണയായി

dot image

ഒരു ഘട്ടത്തിൽ നാലോവറിൽ 13 ന് നാല് എന്ന അവസ്ഥയിലായിരിക്കുന്നു ഇന്ന് മുംബൈ ഇന്ത്യൻസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദ്. എന്നാൽ എസ് ആർ എച്ചിന്റെ ഹെൻഡ്രിച് ക്ലാസൻ നടത്തിയ രക്ഷപ്പെടുത്തൽ ഹൈദരാബാദിന് തുണയായി. ഒടുവിൽ 20 ഓവർ പിന്നിടുമ്പോൾ 143 എന്ന ഭേദപ്പെട്ട സ്‌കോറിൽ ആതിഥേയർ എത്തി.

മുൻ നിരയെല്ലാം പാടെ പരാജയപ്പെട്ടപ്പോൾ 44 പന്തുകൾ നേരിട്ട ക്ലാസൻ രണ്ട് സിക്സറുകളും ഒമ്പത് ഫോറുകളും അടക്കം 71 റൺസ് നേടി. 37 പന്തിൽ 43 റൺസ് നേടി അഭിനവ് മനോഹർ ഭേദപ്പെട്ട പ്രകടനം നടത്തി. മുംബൈക്ക് വേണ്ടി ട്രെൻഡ് ബോൾട്ട് നാല് വിക്കറ്റ് നേടിയപ്പോൾ ദീപക് ചഹാർ രണ്ട് വിക്കറ്റ് നേടി.

ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തില്‍ ടോസ് നേടിയ മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മുംബൈ ഇന്ത്യന്‍സ് പ്ലേയിംഗ് ഇലവനില്‍ പേസര്‍ അശ്വനി കുമാറിന് പകരം മലയാളി സ്‌പിന്നര്‍ വിഗ്നേഷ് പുത്തൂര്‍ ഇടം നേടി. പഹല്‍ഗാം ഭീകരാക്രമണത്തെ ഇരു ക്യാപ്റ്റന്‍മാരും ടോസ് വേളയില്‍ അപലപിച്ചു. മുംബൈ നിരയില്‍ രോഹിത് ശര്‍മ്മ ഇംപാക്ട് സബ് താരങ്ങളുടെ പട്ടികയിലാണ്.

Content Highlights: heinrich klaasen outstanding perfomance vs mi

dot image
To advertise here,contact us
dot image