
ഐപിഎൽ 2025 സീസണിൽ തുടർച്ചയായ അർധ സെഞ്ച്വറികളുമായി മുംബൈ ഇന്ത്യൻസ് താരം രോഹിത് ശർമ. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തിൽ താരം 35 പന്തിൽ അർധ സെഞ്ച്വറി കടന്നു. മൂന്ന് സിക്‌സും നാല് ഫോറും അടങ്ങുന്നതായിരുന്നു അർധ സെഞ്ച്വറി. നിലവിൽ 11 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 90 കടന്ന മുംബൈക്കായി രോഹിത് ഇപ്പോഴും ക്രീസിലുണ്ട്. സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ 143 റൺസ് പിന്തുടരുകയാണ് രോഹിതും സൂര്യകുമാർ യാദവും.
കഴിഞ്ഞ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിലും താരം അർധ സെഞ്ച്വറി നേടിയിരുന്നു. 45 പന്തിൽ ആറ് സിക്‌സറും നാല് ഫോറും അടക്കമായിരുന്നു ആ ഇന്നിങ്‌സ്. അതിന് മുമ്പുള്ള മത്സരങ്ങളിലും വെടിക്കെട്ടോടെ തുടങ്ങാൻ താരത്തിന് കഴിഞ്ഞിരുന്നുവെങ്കിലും ബിഗ് ഇന്നിങ്സിലേക്ക് എത്തിയിരുന്നില്ല. ആ കുറവാണ് രണ്ട് മത്സരങ്ങളിലൂടെ രോഹിത് മറികടന്നത്.
Highlights: Rohit's critics take a step back; scores second consecutive half-century for Mumbai