
സിംബാബ്‌വെ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ സിംബാബ്‌വെക്ക് ജയം. മൂന്ന് വിക്കറ്റിനാണ് ജയം. നാല് വർഷത്തിനിടെ സിംബാബ്‌വെയുടെ ആദ്യ ടെസ്റ്റ് വിജയമാണ്.
ആദ്യ ഇന്നിങ്സിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 191 റൺസായിരുന്നു നേടിയത്. സീൻ വില്യംസിന്റെയും ബ്രിയാൻ ബെന്നറ്റിന്റെയും അർധ സെഞ്ച്വറിയുടെ മികവിൽ 273 റൺസ് സിംബാബ്‌വെ ഇതിന് മറുപടിയായി നൽകി.
ശേഷം രണ്ടാം ഇന്നിങ്സിൽ ബംഗ്ലാദേശ് 255 റൺസ് നേടി. 174 റൺസ് വിജയലക്ഷ്യതിലെക്ക് ബാറ്റേന്തിയ സിംബാബ്‌വെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ അത് മറികടന്നു. ഇരു ഇന്നിങ്‌സിലുമായി ഒമ്പത് വിക്കറ്റ് നേടിയ സിംബാബ്‌വെയുടെ ബ്ലെസ്സിംഗ് മുസുരബാനിയാണ് കളിയിലെ താരം. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ സിംബാബ്‌വെ മുന്നിലെത്തി.
Content Highlights: Zimbabwe beat Bangladesh for first Test win in four years