രോഹിത് മികവിൽ ഹൈദരാബാദിനെ തോൽപ്പിച്ചു; ഏഴാം സ്ഥാനത്ത് നിന്നും ഒറ്റയടിക്ക് മൂന്നിലേക്ക് മുംബൈ കുതിപ്പ്

മുംബൈക്ക് വേണ്ടി ട്രെൻഡ് ബോൾട്ട് നാല് വിക്കറ്റ് നേടിയപ്പോൾ ദീപക് ചഹാർ രണ്ട് വിക്കറ്റ് നേടി.

dot image

സൺറൈസേഴ്‌സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് മുംബൈ ഇന്ത്യൻസ് ഐപിഎൽ പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്തേക്ക് കുതിച്ചു. സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ 143 റൺസ് പിന്തുടർന്ന മുംബൈ 15.4 ഓവറിൽ ലക്ഷ്യം കണ്ടു. മുംബൈക്കായി രോഹിത് ശർമ 46 പന്തിൽ 70 റൺസ് നേടി. മൂന്ന് സിക്‌സും എട്ട് ഫോറും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്.

നേരത്തെ ഒരു ഘട്ടത്തിൽ നാലോവറിൽ 13 ന് നാല് എന്ന അവസ്ഥയിലായിരുന്നു സൺറൈസേഴ്സ് ഹൈദരാബാദ്. എന്നാൽ എസ് ആർ എച്ചിന്റെ ഹെൻഡ്രിച് ക്ലാസൻ നടത്തിയ രക്ഷപ്പെടുത്തൽ ഹൈദരാബാദിന് തുണയായി. ഒടുവിൽ 20 ഓവർ പിന്നിടുമ്പോൾ 143 എന്ന ഭേദപ്പെട്ട സ്‌കോറിൽ ആതിഥേയർ എത്തി.

മുൻ നിരയെല്ലാം പാടെ പരാജയപ്പെട്ടപ്പോൾ 44 പന്തുകൾ നേരിട്ട ക്ലാസൻ രണ്ട് സിക്സറുകളും ഒമ്പത് ഫോറുകളും അടക്കം 71 റൺസ് നേടി. 37 പന്തിൽ 43 റൺസ് നേടി അഭിനവ് മനോഹർ ഭേദപ്പെട്ട പ്രകടനം നടത്തി. മുംബൈക്ക് വേണ്ടി ട്രെൻഡ് ബോൾട്ട് നാല് വിക്കറ്റ് നേടിയപ്പോൾ ദീപക് ചഹാർ രണ്ട് വിക്കറ്റ് നേടി.

ജയത്തോടെ മുംബൈ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്ത് നിന്നും മൂന്നമതെത്തി. 12 പോയിന്റുമായി ഗുജറാത്ത് ടൈറ്റൻസും ഡൽഹി ക്യാപിറ്റൽസുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. മുംബൈക്ക് 10 പോയിന്റാണുള്ളത്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിങ്‌സ്, ലഖ്‌നൗ സൂപ്പർ ജയൻറ്സ് തുടങ്ങിയവർക്കും 10 പോയിന്റ് ഉണ്ടെങ്കിലും റൺ റേറ്റിൽ ഏറെ മുന്നിലാണ് മുംബൈ. ഇതാണ് മൂന്നാമതെത്താൻ കാരണം.

Content Highlights: sunrisers hyderabad vs mumbai indians

dot image
To advertise here,contact us
dot image