
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താൻ സൂപ്പർ ലീഗ് സംപ്രേഷണം ഇന്ത്യയിൽ നിരോധിച്ചു. ലൈവ് സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ഫാൻകോഡിൽ ആയിരുന്നു സംപ്രേഷണം ഉണ്ടായിരുന്നത്. ദിവസവും ലക്ഷകണക്കിന് കാഴ്ചക്കാര്‍ ഇന്ത്യയിൽ നിന്നുണ്ടായിരുന്നു. ഇനി പാകിസ്താൻ സൂപ്പർ ലീഗിലെ മത്സരങ്ങൾ സംപ്രേഷണം ഉണ്ടാവില്ലെന്ന് ഫാൻകോഡ് തന്നെ ഔദ്യോഗികമായി അറിയിച്ചു.
അതേസമയം സിന്ധു-നദീജല കരാർ റദ്ദാക്കിയതടക്കം കടുത്ത നടപടികളാണ് കേന്ദ്രസർക്കാർ പാകിസ്താനെതിരെ സ്വീകരിച്ചത്. പാകിസ്താൻ പൗരന്മാർക്കുള്ള വിസാ നടപടികൾ ഇന്ത്യ മരവിപ്പിച്ചു. വാഗ-അട്ടാരി അതിർത്തി അടിയന്തരമായി അടച്ചു. വാഗ-അട്ടാരി വഴി വന്ന പാക് പൗരന്മാർ മെയ് ഒന്നിനകം ഇന്ത്യ വിടണമെന്ന് നിർദേശിച്ചിട്ടുണ്ട്.
സാർക് വിസ വഴി വന്നവർ 48 മണിക്കൂറിനകം ഇന്ത്യ വിടണം. പാക് പൗരന്മാർക്ക് ഇനി മുതൽ വിസ നൽകില്ല. നിലവിലെ വിസകളെല്ലാം റദ്ദാക്കും. പാക് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കിയിരുന്നു. പാക് ഹൈക്കമ്മീഷനിലെ അംഗസംഖ്യ മുപ്പതാക്കി കുറയ്ക്കാനും തീരുമാനമായിരുന്നു.
Content Highlights: Fan Code suspended psl telecast in india