
റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ രാജസ്‌ഥാൻ റോയൽസിന് വിജയപ്രതീക്ഷ. ഓപണർ യശ്വസി ജയ്‌സ്വാളിന്റെ തകർപ്പൻ വെടിക്കെട്ടാണ് തുണയായത്. ജയ്‌സ്വാൾ 19 പന്തിൽ മൂന്ന് സിക്‌സറും ഏഴ് ഫോറുകളും അടക്കം 49 റൺസ് നേടി പുറത്തായി. വൈഭവ് സൂര്യവംശി 16 റൺസും നേടി പുറത്തായി. നിതീഷ് റാണ 22 റൺസെടുത്തും റിയാൻ പരാഗ് 23 റൺസെടുത്തും ക്രീസിലുണ്ട്. നിലവിൽ ഒമ്പത് ഓവർ പിന്നിടുമ്പോൾ 110 റൺസിന് രണ്ട് എന്ന നിലയിലാണ് രാജസ്‌ഥാൻ. 66 പന്തിൽ 96 റൺസാണ് ഇനി വേണ്ടത്.
നേരത്തെ വിരാട് കോഹ്‌ലി- ദേവ്ദത്ത് പടിക്കൽ കോംബോ പ്രകടനം വീണ്ടും മിന്നിയപ്പോൾ ആർസിബി 206 റൺസ് നേടുകയായിരുന്നു. കോഹ്‌ലി 42 പന്തിൽ രണ്ട് സിക്‌സറും എട്ട് ഫോറും അടക്കം 70 റൺസ് നേടിയപ്പോൾ പടിക്കൽ 27 പന്തിൽ മൂന്ന് സിക്‌സറും നാല് ഫോറും അടക്കം 50 റൺസ് നേടി.
People watch Yashasvi Jaiswal play cricket and still say Gill or Abhishek is better 😂😂pic.twitter.com/LpirX8vzjg
— AdityaRRaj (@RR_for_LIFE) April 24, 2025
അതേസമയം പ്‌ളേ ഓഫ് സാധ്യത നിലനിർത്താൻ ഇന്നത്തെ മത്സരം രാജസ്ഥാൻ റോയൽസിന് ജയിച്ചേ പറ്റൂ. എട്ട് കളികളില്‍ നാലു പോയന്‍റ് മാത്രമുള്ള രാജസ്ഥാന്‍ പോയന്‍റ് പട്ടികയില്‍ നിലവില്‍ എട്ടാം സ്ഥാനത്താണ്. എട്ട് കളികളില്‍ അഞ്ച് ജയവുമായി പത്ത് പോയിന്റാണ് ആർസിബിക്കുള്ളത്. ഹോം ഗ്രൗണ്ടിൽ ഇതുവരെ വിജയിക്കാൻ ആർസിബിക്കായിട്ടില്ല.
Content Highlights: Jaiswal's firepower at Chinnaswamy; Rajasthan hopes for victory against RCB