400 NOT OUT; ടി20 ക്രിക്കറ്റിൽ ചരിത്രം കുറിച്ച് ധോണി; നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യക്കാരൻ

ധോണിക്ക് ഇന്നത്തെ മത്സരത്തിൽ തിളങ്ങാനായില്ല

dot image

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ ഐപിഎൽ മത്സരത്തിൽ ചരിത്രം കുറിച്ച് ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം എസ് ധോണി. തന്റെ 400-ാം ടി20 മത്സരത്തിനായി ഇറങ്ങിയ ധോണി ഈ നേട്ടം മറികടക്കുന്ന നാലാമത്തെ മാത്രം ഇന്ത്യൻ കളിക്കാരനായി. രോഹിത് ശർമ (456), ദിനേശ് കാർത്തിക് (412), വിരാട് കോഹ്‌ലി (407) എന്നിവരാണ് പട്ടികയിൽ മുന്നിൽ.

2007 ലെ ടി20 ലോകകപ്പ് ഇന്ത്യയ്ക്ക് വേണ്ടി ഉയർത്തിയതുമുതൽ സിഎസ്‌കെയെ അഞ്ച് ഐപിഎൽ കിരീടങ്ങളിലേക്ക് നയിച്ചതുവരെ ടി 20 ഫോർമാറ്റിൽ മികച്ച റെക്കോർഡുള്ള താരമാണ് ധോണി. 400 മത്സരങ്ങളിൽ നിന്ന് 135.90 സ്ട്രൈക്ക് റേറ്റിൽ 7,566 റൺസ് ധോണി നേടിയിട്ടുണ്ട് 28 അർധസെഞ്ച്വറികളും അതിൽ ഉൾപ്പെടുന്നു. 34 സ്റ്റമ്പിംഗുകളും 318 ക്യാച്ചുകളും അദ്ദേഹം നേടിയിട്ടുണ്ട്.

അതേസമയം ധോണിക്ക് ഇന്നത്തെ മത്സരത്തിൽ തിളങ്ങാനായില്ല. 10 ബോളിൽ 6 റൺസ് മാത്രമാണ് നേടാനായത്. ചെന്നൈക്കാകട്ടെ 20 ഓവറിൽ 154 റൺസും നേടാനായുള്ളൂ. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിരയിൽ 25 പന്തില്‍ 42 റണ്‍സെടുത്ത അരങ്ങേറ്റക്കാരന്‍ ഡിവാള്‍ഡ് ബ്രേവിസാണ് ടോപ് സ്‌കോറര്‍. ആയുഷ് മാത്രെ 19 പന്തില്‍ 30 റണ്‍സെടുത്തു.

Content Highlights: 400 Not Out! Dhoni Reaches T20 milestone

dot image
To advertise here,contact us
dot image